ന്യൂഡല്‍ഹി: ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തൽ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങും മധ്യചൈനയിലെ വുഹാന്‍ നഗരത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തും. അനൗപചാരിക ഉച്ചകോടിയില്‍ പങ്കെടുക്കാനായി മോദി ചൈനയിലെത്തി. ദോക്ലാമിൽ ഇരുരാജ്യങ്ങളുടെയും ൈസനികർ കഴിഞ്ഞ വർഷം 73 ദിവസം മുഖാമുഖം നിലയുറപ്പിച്ചത് അതിർത്തിയിൽ സംഘർഷസാധ്യത സൃഷ്ടിച്ചതും തുടർന്നുള്ള സംഭവങ്ങളും ഉഭയകക്ഷിബന്ധങ്ങളിലുണ്ടാക്കിയ വിള്ളൽ പരിഹരിക്കാൻ ഉച്ചകോടി സഹായിക്കുമെന്നാണ് പ്രതീക്ഷ.
പ്രസിഡൻറ് ഷിയുമായുള്ള കൂടിക്കാഴ്ചയിൽ ചൈന-ഇന്ത്യ ബന്ധം അവേലാകനം ചെയ്യുമെന്ന് ഡൽഹിയിൽ നിന്ന് പുറപ്പെടുംമുമ്പ് മോദി പ്രസ്താവനയിൽ പറഞ്ഞു. ഒരു വിഷയവും പരാമർശിക്കാതെയാണ് പ്രസ്താവന. തന്ത്രപരവും ദീർഘവീക്ഷണേത്താടെയുമുള്ള ചർച്ചകൾ ഉച്ചകോടിയിൽ ഉണ്ടാകും. ഉഭയകക്ഷിബന്ധങ്ങളും ആഗോളപ്രാധാന്യവും മുൻനിർത്തിയുള്ള വീക്ഷണങ്ങളാണ് പരസ്പരം കൈമാറുകയെന്നും മോദി വ്യക്തമാക്കി. നിലവിലെ സ്ഥിതിഗതികളും ആഗോളതലത്തിൽ ഭാവിയിലെ സാഹചര്യങ്ങളും വിലയിരുത്തിയായിരിക്കും ചർച്ച. വികസനത്തിന് മുൻഗണന നൽകും.
ദോക്ലാം പ്രശ്നത്തിനുപുറമെ, ഇന്ത്യയുടെ താൽപര്യങ്ങൾക്ക് ൈചനയുടെ ഭാഗത്തുനിന്നുണ്ടായ തടസ്സവാദങ്ങൾ ചർച്ചയിൽ വരുമെന്നാണ് സൂചന. ജയ്ശെ മുഹമ്മദ് മേധാവി മസ്ഉൗദ് അസ്ഹറിനെ യു.എൻ മുഖേന ഭീകരപട്ടികയിൽെപടുത്താനുള്ള ഇന്ത്യൻനീക്കത്തിന് ചൈന തടസ്സം സൃഷ്ടിച്ചതും ആണവദാതാക്കളുടെ ഗ്രൂപ്പിൽ (എൻ.എസ്.ജി) അംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് എതിർപ്പ് തുടരുന്നതുമാണ് പ്രധാന വിഷയങ്ങൾ. ഇതിനുപുറമെ പാകിസ്താനുമായുള്ള ചൈനയുടെ സാമ്പത്തികഇടനാഴിയടക്കം വൻ പദ്ധതികളെയും ഇന്ത്യ വിമർശിച്ചിരുന്നു.
എന്നാൽ, ഇത്തരം നിർണായകപ്രശ്നങ്ങൾ ചർച്ചക്ക് വരുമെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിട്ടില്ല. പ്രശ്നാധിഷ്ഠിതചർച്ചകൾക്ക് പകരം ദേശീയ, അന്തർദേശീയതലത്തിൽ ഇരുരാജ്യങ്ങളുടെയും നിലപാടുകൾ നേതാക്കൾ പരസ്പരം പങ്കുവെക്കുെമന്നാണ് ഒൗദ്യോഗികകേന്ദ്രങ്ങൾ അറിയിച്ചത്. 2014ൽ ഗുജറാത്തിലെ സബർമതി ആശ്രമത്തിൽ മോദി-ഷി ആദ്യ അനൗപചാരിക കൂടിക്കാഴ്ച നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.