​'ജഡ്ജി ഉത്തരവിടും മുമ്പ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു'; മുഹമ്മദ് സുബൈറിന് ജാമ്യം ലഭിച്ചില്ല എന്ന വാർത്ത നിഷേധിച്ച് അഭിഭാഷകൻ

ന്യൂഡൽഹി: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ജാമ്യം നിഷേധിച്ചെന്ന വാർത്ത തള്ളി സുബൈറിന്റെ അഭിഭാഷകൻ. ജാ​മ്യാപക്ഷേയിൽ വിധി വരാനിരിക്കയാണ്. പൊലീസ് മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചതാണെന്നും അഭിഭാഷകൻ ആരോപിച്ചു.

ജഡ്ജി ഉത്തരവിടും മുമ്പേ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ നിയമവാഴ്ചയുടെ സ്ഥിതി വ്യക്തമാക്കുന്ന സംഭവമാണിത്. സുബൈറിന്റെ ജാമ്യാപേക്ഷയിൽ വൈകുന്നേരം നാലിനാണ് കോടതി വിധി പറയുകയെന്നും അഭിഭാഷകനായ സൗത്തിക് ബാനർജി പറഞ്ഞു. ബിജെപി മുൻ ദേശീയ വക്താവ് നുപൂർ ശർമയുടെ പ്രവാചകനിന്ദ പുറത്തുകൊണ്ടുവന്ന സമാന്തര മാധ്യമസ്ഥാപനമാണ് ആൾട്ട് ന്യൂസ്.

2018ൽ ട്വിറ്ററിൽ മതസ്പർധയുണ്ടാക്കുന്ന ട്വീറ്റ് നടത്തിയെന്നാരോപിച്ചാണ് സുബൈറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. '2014ന് മുമ്പ് ഹണിമൂൺ ഹോട്ടൽ, 2014ന് ശേഷം ഹനുമാൻ ഹോട്ടൽ' എന്ന് മുഹമ്മദ് സുബൈർ ട്വീറ്റ് ചെയ്തതായും ഇതിനെതിരെ 'ഹനുമാൻ ഭക്ത്' എന്ന ട്വിറ്റർ അക്കൗണ്ടിൽനിന്ന് പ്രതിഷേധമുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നുമാണ് ഡൽഹി പൊലീസ് നൽകുന്ന വിശദീകരണം.

Tags:    
News Summary - Mohammed Zubair's Bail Plea: Cops Forced To Fact-Check As Court Yet To Give Order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.