ശബരിമല‍: വിശ്വാസികളുടെ അഭിപ്രായം കോടതി പരിഗണിച്ചില്ല-മോഹൻ ഭാഗവത്

നാഗ്പൂർ: ശബരിമല സ്ത്രീപ്രവേശന വിധിയെ വിമർശിച്ച് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് രംഗത്ത്. വിശ്വാസികളുടെ അഭിപ്രായം പരിഗണിക്കാതെയാണ് സുപ്രീംകോടതി വിധി പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി. നാഗ്പൂരിൽ വിജയദശമി പ്രസംഗത്തിലാണ് ആർ.എസ്.എസ് തലവൻ പരസ്യമായി നിലപാട് മാറ്റിയത്.

കോടതി എല്ലാവരെയും വിശ്വാസത്തിലെടുക്കണം. ശബരിമലയുമായി ബന്ധമില്ലാത്തവരാണ് കോടതിയെ സമീപിച്ചത്. വിഷയത്തിൽ സ്ത്രീകളുടെ അഭിപ്രായം തേടണമായിരുന്നു. ഇതൊക്കെ ചെയ്തിട്ട് സമൂഹത്തിൽ മാറ്റം വരുത്താൻ കോടതിക്ക് മുന്നോട്ട് പോകാമായിരുന്നു. കോടതിവിധി സമൂഹത്തിൽ അശാന്തിയുണ്ടാക്കിയതായും അദ്ദേഹം കുറ്റപ്പെടുത്തി.

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ നിയമം കൊണ്ടു വരണമെന്ന് ഭാഗവത് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലുള്ള സുപ്രിംകോടതി വിധി തുല്യതയുടെ വിധിയാണെന്ന് വ്യക്തമാക്കി ആർ.എസ്.എസ് അതിനെ നേരത്തെ സ്വാഗതം ചെയ്തിരുന്നു.

Tags:    
News Summary - Mohan Bhagwat- sabarimala clash- kerala news india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.