ഭോപാൽ: ആസിഡ് ആക്രമണ ഇരയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സഹമന്ത്രിയുടെ പദവിയുള്ള ബി.ജെ.പി നേതാവ് അറസ്റ്റിൽ. സംസ്ഥാന തയ്യൽ തൊഴിലാളി ക്ഷേമ ബോർഡ് വൈസ് ചെയർമാൻ രാജേന്ദ്ര നാംദേവിനെതിരെയാണ് കേസ്. തുടർന്ന് അദ്ദേഹത്തെ പദവിയിൽനിന്ന് പുറത്താക്കി സർക്കാർ ഉത്തരവിട്ടു.
നാംദേവിനെ ആറ് മാസത്തേക്ക് ബി.ജെ.പിയിൽനിന്നും പുറത്താക്കിയതായി സംസ്ഥാന സെക്രട്ടറി നന്ദകുമാർ സിങ് ചൗഹാൻ അറിയിച്ചു. കഴിഞ്ഞ നവംബറിൽ ഭോപാൽ റെയിൽവേ സ്റ്റേഷന് അടുത്ത ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്നും എന്നാൽ, താൻ ഭാഗ്യത്തിന് രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് 25കാരിയായ യുവതി ഹനുമാൻഗഞ്ച് പൊലീസിൽ പരാതി നൽകിയത്.
2016ൽ ആസിഡ് ആക്രമണത്തിന് ഇരയായ ഇവർ ജോലിക്കായി നാംേദവിെൻറ സഹായം അഭ്യർഥിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.