പി.എം കെയേഴ്സ് ഫണ്ടിലെ തുക ദേശീയ ദുരന്തനിവാരണ ഫണ്ടിലേക്ക് മാറ്റേണ്ടതില്ല -സുപ്രീംകോടതി

ന്യൂ​ഡ​ല്‍ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ 'പി.​എം കെ​യേ​ഴ്സ്' സ​ര്‍ക്കാ​ര്‍ ഫ​ണ്ട​ല്ലെ​ന്നും പ​ബ്ലി​ക് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്​​റ്റാ​ണെ​ന്നും ട്ര​സ്​​റ്റി​മാ​രു​ടെ വി​വേ​കം ചോ​ദ്യം ചെ​യ്യാ​ന്‍ ഹ​ര​ജി​ക്കാ​ര്‍ക്ക് പ​റ്റി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി. വി​വ​രാ​വ​കാ​ശ നി​യ​മം ബാ​ധ​ക​മ​ല്ലാ​ത്ത 'പി.​എം കെ​യേ​ഴ്സ്' ഫ​ണ്ടി​ലേ​ക്ക് പ്ര​ധാ​ന​മ​ന്ത്രി സ​മാ​ഹ​രി​ച്ച കോ​ടി​ക​ളു​ടെ സം​ഭാ​വ​ന​ക​ള്‍ ഈ ​നി​യ​മം ബാ​ധ​ക​മാ​യ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ടി(​എ​ന്‍.​ഡി.​ആ​ര്‍.​എ​ഫ്)​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ത​ള്ളി​യാ​ണ് ജ​സ്​​റ്റി​സ ് അ​ശോ​ക് ഭൂ​ഷ​ണ്‍ അ​ധ്യ​ക്ഷ​നും ആ​ര്‍. സു​ഭാ​ഷ് റെ​ഡ്ഢി, എം.​ആ​ര്‍. ഷാ ​എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളു​മാ​യ മൂ​ന്നം​ഗ ബെ​ഞ്ചി​െൻറ വി​ധി.

കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ട് ഉ​പ​യോ​ഗി​ക്കാ​ന്‍ ബാ​ധ്യ​സ്ഥ​മാ​ണോ? വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളും ന​ല്‍കു​ന്ന എ​ല്ലാ സം​ഭാ​വ​ന​ക​ളും പി.​എം കെ​യേ​ഴ്സ് ഫ​ണ്ടി​ലേ​ക്ക് ന​ല്‍കാ​തെ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ടി​ലേ​ക്ക് ന​ല്‍കേ​ണ്ട​തു​ണ്ടോ? പി.​എം കെ​യേ​ഴ്സ് ഫ​ണ്ടി​ല്‍ ഇ​തു​വ​രെ ല​ഭി​ച്ച ഫ​ണ്ടു​ക​ളെ​ല്ലാം എ​ന്‍.​ഡി.​ആ​ര്‍.​എ​ഫി​ലേ​ക്ക് മാ​റ്റേ​ണ്ട​തു​ണ്ടോ? എ​ന്നീ ചോ​ദ്യ​ങ്ങ​ള്‍ക്കാ​ണ് ഉ​ത്ത​രം ന​ല്‍കു​ന്ന​തെ​ന്ന് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

പ്ര​ധാ​ന​മ​ന്ത്രി എ​ക്സ് ഒ​ഫീ​ഷ്യോ ചെ​യ​ര്‍മാ​നാ​യി ഉ​ണ്ടാ​ക്കി​യ ട്ര​സ്​​റ്റ്​ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സ​ര്‍ക്കാ​ര്‍ പ​ണ​മോ ബ​ജ​റ്റ് വി​ഹി​ത​മോ സ്വീ​ക​രി​ക്കു​ന്നി​​ല്ലെ​ന്നും ആ​ളു​ക​ളും സം​ഘ​ട​ന​ക​ളും സ്വ​യം സ​ന്ന​ദ്ധ​രാ​യി ന​ല്‍കു​ന്ന പ​ണ​മാ​ണെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി. പി.​എം കെ​യേ​ഴ്സ് ഫ​ണ്ട് സ​ര്‍ക്കാ​ര്‍ ഫ​ണ്ട​ല്ല. ചാ​രി​റ്റ​ബി​ള്‍ ട്ര​സ്​​റ്റാ​ണ്. ചാ​രി​റ്റ​ബി​ള്‍ ട്ര​സ്​​റ്റ്​ പൊ​തു ട്ര​സ്​​റ്റാ​ണ്. ട്ര​സ്​​റ്റി​െൻറ ഭ​ര​ണം ട്ര​സ്​​റ്റി​ക​ളി​ല്‍മാ​ത്രം നി​ക്ഷി​പ്ത​മാ​യ​തി​നാ​ൽ അ​തി​ന് പൊ​തു​സ്വ​ഭാ​വം ന​ഷ്​​ട​പ്പെ​ടു​ക​യി​ല്ല. പൊ​തു​ജ​ന​ങ്ങ​ള്‍ക്കാ​യു​ള്ള ട്ര​സ്​​റ്റി​െൻറ ഉ​ദ്ദേ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​ന്ന​തി​ന് പി.​എം കെ​യേ​ഴ്സ് ഫ​ണ്ടി​ലെ പ​ണം വി​ത​ര​ണം ചെ​യ്യാ​വു​ന്ന​താ​ണ്. കോ​വി​ഡി​നെ തു​ട​ര്‍ന്നു​ണ്ടാ​യ ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ല്‍ സ​ഹാ​യം ന​ല്‍കാ​നു​ള്ള ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യു​ണ്ടാ​ക്കി​യ ഫ​ണ്ടി​ലെ ട്ര​സ്​​റ്റി​മാ​രു​ടെ വി​വേ​കം ചോ​ദ്യം ചെ​യ്യാ​ന്‍ ഹ​ര​ജി​ക്കാ​ര്‍ക്ക് പ​റ്റി​ല്ല. പ​ബ്ലി​ക് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്​​റ്റി​ന് സി.​എ.​ജി ഓ​ഡി​റ്റി​ല്ല. സി.​എ.​ജി ഓ​ഡി​റ്റ് ചെ​യ്യു​ന്ന​തി​നു​പ​ക​രം സ്വ​കാ​ര്യ ചാ​ർ​​ട്ടേ​ര്‍ഡ് അ​ക്കൗ​ണ്ട​ൻ​റ്​ ആ​ണ് ഓ​ഡി​റ്റ് ചെ​യ്യു​ക.

പി.​എം കെ​യേ​ഴ്സ് ഫ​ണ്ടും ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ടും വ്യ​ത്യ​സ്ത ഉ​ദ്ദേ​ശ്യ​ങ്ങ​ളു​ള്ള ര​ണ്ട് ഫ​ണ്ടു​ക​ളാ​ണ്. പി.​എം കെ​യേ​ഴ്സ് തീ​ര്‍ത്തും വ്യ​ത്യ​സ്​​ത​മാ​യ ഫ​ണ്ടാ​ണ്. പൊ​തു ചാ​രി​റ്റ​ബി​ള്‍ ട്ര​സ്​​റ്റ്​ എ​ന്ന നി​ല​യി​ലു​ണ്ടാ​ക്കി​യ ആ ​ഫ​ണ്ടി​ല്‍നി​ന്ന് എ​ന്‍.​ഡി ആ​ര്‍.​എ​ഫി​ലേ​ക്ക് മാ​റ്റാ​ന്‍ സു​പ്രീം​കോ​ട​തി​ക്ക് ഉ​ത്ത​ര​വി​ടാ​നാ​വി​ല്ലെ​ന്നും ബെ​ഞ്ച് വി​ധി​ച്ചു. കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തെ സ​ഹാ​യി​ക്കാ​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​കാ​രം ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ടും കേ​ന്ദ്ര സ​ര്‍ക്കാ​റി​ന് ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യും. വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​ര​മു​ള്ള 'പ​ബ്ലി​ക് അ​തോ​റി​റ്റി' എ​ന്ന ഗ​ണ​ത്തി​ല്‍ പി.​എം കെ​യേ​ഴ്സ് ഫ​ണ്ട് വ​രി​ല്ലെ​ന്നും അ​തി​നാ​ല്‍ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ പ​ങ്കു​വെ​ക്കാ​നാ​വി​ല്ലെ​ന്നു​മു​ള്ള കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ നി​ല​പാ​ട് സു​പ്രീം​കോ​ട​തി അം​ഗീ​ക​രി​ച്ചു. സു​പ്രീം​കോ​ട​തി വി​ധി​യോ​ടെ പി.​എം കെ​യേ​ഴ്സ് ഫ​ണ്ട് വി​വ​രാ​വ​കാ​ശ പ​രി​ധി​യി​ല്‍നി​ന്ന് എ​ന്ന​ന്നേ​ക്കു​മാ​യി ഒ​ഴി​വാ​യി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.