ന്യൂഡൽഹി: എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൽ നിന്നുലഭിച്ച നോട്ടീസിനെ പരിഹസിച്ച് ആം ആദ്മി പാർട്ടി. മോദിയുടെ പ്രിയപ്പെട്ട ഏജൻസിയിൽനിന്ന് ഒരു പ്രണയലേഖനം ലഭിച്ചു എന്നാണ് ആം ആദ്മി പാർട്ടി വക്താവ് രാഖവ് ഛദ്ദ ഇ.ഡി നോട്ടീസിനെപറ്റി പറഞ്ഞത്. പാർട്ടി ദേശീയ സെക്രട്ടറി പങ്കജ് ഗുപ്തയ്ക്കാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയത്. ആം ആദ്മി പാർട്ടി കഴിഞ്ഞ ഇലക്ഷനിൽ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചു എന്നാണ് ഇ.ഡിയുടെ ആരോപണം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും സംഭവത്തിൽ പ്രതികരിച്ചിട്ടുണ്ട്.
'ഡൽഹിയിൽ അവർ ഞങ്ങളെ ഐടി വകുപ്പ്, സിബിഐ, പോലീസ് എന്നിവ ഉപയോഗിച്ച് തോൽപ്പിക്കാൻ ശ്രമിച്ചു. പക്ഷേ ഞങ്ങൾ 62 സീറ്റുകൾ നേടി. പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, ഗുജറാത്ത് എന്നിവിടങ്ങളിൽ ഞങ്ങൾ വളർന്നുകൊണ്ട് ഇരിക്കുേമ്പാൾ ഞങ്ങൾക്ക് ഒരു ഇഡി നോട്ടീസ് ലഭിക്കുന്നു. ഇന്ത്യയിലെ ജനങ്ങൾക്ക് സത്യസന്ധമായ രാഷ്ട്രീയം വേണം. ഈ തന്ത്രങ്ങൾകൊണ്ട് ബിജെപി ഒരിക്കലും വിജയിക്കില്ല. അവർ ഞങ്ങളെ ശക്തരാക്കും'- കെജ്രിവാൾ ട്വീറ്റ് ചെയ്തു.
മുൻ എ.എ.പി നേതാവും ഇപ്പോൾ കോൺഗ്രസിൽ ഉള്ളയാളുമായ സുഖ്പാൽ സിങ് ഖൈര ഉൾപ്പെടെയുള്ള ആളുകളെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.
മയക്കുമരുന്ന് കടത്ത്, വ്യാജ പാസ്‌പോർട്ടുകൾ എന്നിവയുമായി ബന്ധപ്പെട്ട രണ്ട് എഫ്‌ഐആറുകൾ കേന്ദ്ര ഏജൻസി ഖൈറയ്‌ക്കെതിരെ രജിസ്റ്റർ ചെയ്തതായാണ് സൂചന. 2019 ൽ ആപ് വിട്ട് കോൺഗ്രസിൽ പോയ ആളാണ് ഖൈര. എ.എ.പിക്കായി അമേരിക്കയിൽ നിന്ന് ഏകദേശം 100,000 യുഎസ് ഡോളർ സംഭാവന സമാഹരിച്ചതായും ഏജൻസി വൃത്തങ്ങൾ പറയുന്നു.
സർക്കാരിെൻറ കാർഷിക നിയമങ്ങൾക്കെതിരെ ശബ്ദമുയർത്തിയതിനാണ് തന്നെ കേന്ദ്ര ഏജൻസികൾ ലക്ഷ്യമിടുന്നതെന്നാണ് സുഖ്പാൽ സിങ് ഖൈര പറയുന്നത്.തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം പാർട്ടിയെ 'സ്വഭാവഹത്യ' ചെയ്യാൻ ബിജെപി ശ്രമിക്കുന്നുവെന്ന് ആപ് വക്താവ് രാഖവ് ഛദ്ദ പറഞ്ഞു.'എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് ബിജെപി ആസ്ഥാനത്തിന് തൊട്ടടുത്ത് ഒരു ഓഫീസ് സ്ഥലം നൽകണം. അവർ ബിജെപിയുടെ മുന്നണി സംഘടനയാണ്'-ഛദ്ദ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.