മുംബൈ: ബാറുടമകളിൽ നിന്ന് കോഴയായി ലഭിച്ച കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശമുഖിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. അഞ്ചോളം സമൻസുകൾക്ക് ശേഷം തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജറായ ദേശ്മുഖിനെ 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം അർദ്ധരാത്രി 12 ഒാടെയാണ് അറസ്റ്റ് ചെയ്തത്. ദേശ്മുഖിനെ ചോദ്യം ചെയ്യാൻ ഡൽഹിയിൽ നിന്ന് ഇ.ഡിയിലെ ഉന്നതർ മുംബൈയിൽ പറന്നെത്തിയതിന് ശേഷമാണ് അറസ്റ്റ്.
ഇ.ഡി സമൻസ് തള്ളണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി ബോംെമ്പ ഹൈകോടതി തള്ളിയതിനെ തുടർന്നാണ് ദേശ്മുഖ് ഇ.ഡിക്ക് മുമ്പാകെ ഹാജറായത്. തന്നെ കാണാനില്ലെന്നും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നുമുള്ള വാർത്തകളിൽ വസ്തവമില്ലെന്നും ഒാരൊ സമൻസിനും ഹൈകോടതി ഹരജിയിൽ തീർപ്പായ ശേഷം ഹാജറാകുമെന്ന് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതായും ഇ.ഡിക്ക് മുമ്പിൽ ഹാജറാകും മുമ്പ് ദേശ്മുഖ് വീഡിയോ ട്വിറ്ററിൽ പറഞ്ഞിരുന്നു. തനിക്കെതിരെ ആരോപണം ഉന്നയിച്ച മുൻ പൊലിസ് കമിഷണർ പരംബീർ സിങ്ങ് എവിടെയെന്നും ചോദിച്ചിരുന്നു.
ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നവരുടെ ശത്രുതാപരമായ ആരോപണമാണ് തനിക്കെതിരെയുളളതെന്നും പരംബീർ അത്തരം കേസുളിൽപ്പെട്ട് നാടുവിട്ടതായും അദ്ദേഹം മറ്റൊരു പ്രസ്താവനിയിലും പറഞ്ഞു. ബാറുടമകളിൽ നിന്ന് പ്രതിമാസം 100 കോടി രൂപ പിരിക്കാൻ പാെലിസ് ഉദ്യോഗസ്ഥർക്ക് ദേശ്മുഖ് നിർദേശം നൽകിയെന്ന പരംബീറിന്‍റെ ആരോപണത്തിലാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.