ന്യൂഡൽഹി: ക്രിമിനൽ പശ്ചാത്തലമുള്ള ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന ഓർഡിനൻസുമായി ബന്ധപ്പെട്ട് 2013ൽ അന്നത്തെ പ ്രധാനമന്ത്രി മൻമോഹൻ രാജിക്കൊരുങ്ങിയിരുന്നതായി വെളിപ്പെടുത്തൽ. ആസൂത്രണ കമീഷൻ മുൻ ഉപാധ്യക്ഷൻ മോണ്ടേക് സി ങ് അഹ്ലുവാലിയയുടെ ‘ബാക്ക്സ്റ്റേജ്: ദ സ്റ്റോറി ബിഹൈൻഡ് ഇന്ത്യാസ് ഹൈ ഗ്രോത്ത് ഇയേഴ്സ്’ എന്ന പു തിയ പുസ്കത്തിലാണ് ഇക്കാര്യം പറയുന്നത്.
ശിക്ഷിക്കെപ്പടുന്ന ജനപ്രതിനിധികൾ അയോഗ്യരാകുമെന്ന സുപ്രീം കോടതി വിധി മറിക്കടക്കാൻ വേണ്ടിയാണ് അന്നത്തെ യു.പി.എ സർക്കാർ പുതിയ ഓർഡിനൻസ് കൊണ്ടുവന്നത്. ഭരണസമിതിയിലെ എം.പി ആയിരുന്ന രാഹുൽ ഗാന്ധി ഓർഡിനൻസിനെ എതിർത്തു. ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികൾക്ക് മത്സരിക്കാൻ അവകാശം നൽകുന്ന ഭേദഗതി രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് തയാറാക്കിയതാണെന്നായിരുന്നു രാഹുലിന്‍റെ വിമർശനം. ഓർഡിനൻസിനെ ‘ശുദ്ധ മണ്ടത്ത’മെന്ന് വിശേഷിപ്പിച്ച രാഹുൽ, ഓർഡിനൻസ് കീറി ചവിറ്റുകുട്ടയിൽ ഇടണെമന്നും പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വിമർശനത്തെ തുടർന്ന് ആദ്യം ഓർഡിനൻസിനെ അനുകൂലിച്ച മുതിർന്ന നേതാക്കൾ പോലും പിന്നീട് നിലപാട് മാറ്റി. ഈ വിവാദമാണ് പുസ്തകത്തിൽ പരാമർശിക്കുന്നത്.
രാഹുൽ ഗാന്ധി തന്നെ എതിർത്തപ്പോഴാണ് മൻമോഹൻ സിങ് രാജിവെക്കാൻ തീരുമാനിച്ചിരുന്നതെന്ന് പുസ്തകം പറയുന്നു. ഈ സമയം മൻമോഹൻ സിങ് യു.എസ് സന്ദർശനത്തിലായിരുന്നു. എന്നാൽ രാജിവെക്കേണ്ട കാര്യം ഇപ്പോഴിെല്ലന്നും അതിനെപ്പറ്റി ആലോചിക്കേണ്ടതില്ലെന്നും താൻ മൻമോഹനോട് പറഞ്ഞെന്നും പുസ്തകത്തിൽ അഹ്ലുവാലിയ വിശദീകരിക്കുന്നു.
‘തന്‍റെ സഹോദരനും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ സഞ്ജീവ് പ്രധാനമന്ത്രിയെ വിമർശിച്ച് ലേഖനമെഴുതിയിരുന്നു. അതു വായിച്ച അദ്ദേഹം നിശ്ശബ്ദനായി. അൽപസമയത്തിനുശേഷം ‘രാജിവെക്കേണ്ടതുണ്ടോ’ എന്ന് മൻമോഹൻ സിങ് ചോദിച്ചു’ -പുസ്തകത്തിൽ പറയുന്നു.
മൂന്നു പതിറ്റാണ്ടുകാലം ഇന്ത്യയുടെ സാമ്പത്തിക നയരൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് അഹ്ലുവാലിയ. രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ചക്ക് പിറകിെല കാര്യങ്ങളും യു.പി.എ സർക്കാരിന്‍റെ കാലത്ത് രാജ്യം കൈവരിച്ച സാമ്പത്തിക നേട്ടങ്ങളും കോട്ടങ്ങളുമാണ് അഹ്ലുവാലിയയുടെ പുസ്തകത്തിൽ ചൂണ്ടിക്കാണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.