ന്യൂഡൽഹി: കന്നഡ നടിയും എം.പിയുമായ രമ്യ(34) കോൺഗ്രസിെൻറ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ തലപ്പത്തേക്ക്. സാമൂഹിക മാധ്യമങ്ങളുടെയും െഎ.ടിയുടെയും ചുമതല മാണ്ഡ്യ എം.പിയായ രമ്യക്ക് നൽകാനാണ് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തീരുമാനം.
അഞ്ചു വർഷമായി കോൺഗ്രസിെൻറ െഎ.ടി വിഭാഗം ചുമതല വഹിക്കുന്ന ദീപിന്ദർ ഹൂഡ(39) നെ മാറ്റിയാണ് രമ്യയെ നിയമിക്കുന്നത്. ഒാൺലൈൻ രംഗത്ത് കോൺഗ്രസിെൻറ അവസ്ഥ പരിതാപകരമാണെന്ന് കണ്ടാണ് ചുമതലക്കാരനെ മാറ്റുന്നതെന്നാണ് റിപ്പോർട്ട്.
ട്വിറ്ററിൽ 4,83,000 ഫോളോവേഴ്സാണ് രമ്യക്കുള്ളത്. എന്നാൽ ഇവരുടെ പുതിയ ചുമതലയെ കുറിച്ച് ഒൗദ്യോഗികമായി പ്രഖ്യാപനം വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.