േഭാപ്പാൽ: കോൺഗ്രസ് തങ്ങൾക്കു നേരെ ചെളി വാരിയെറിയുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടുതൽ ചെളി ഞങ്ങൾക്കു നേരെ വാരിയെറിഞ്ഞാൽ കൂടുതൽ താമര വിടരുമെന്നും അദ്ദേഹംപറഞ്ഞു. വികസന വിഷയങ്ങളിൽ സംവാദം നടത്താൻ കോൺഗ്രസിന് ധൈര്യമില്ല. സംവാദത്തേക്കാൾ എളുപ്പമെന്ന നിലയിലാണ് അവർ ചെളി വാരിയെറിയുന്നതെന്നും മോദി പറഞ്ഞു.
റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിെൻറ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് മോദിയുടെ പരാമർശം. സാമൂഹ്യ നീതിയിലാണ് സർക്കാർ വിശ്വസിക്കുന്നത്. എല്ലാവരുമായും സഹകരണം, എല്ലാവർക്കും വികസനം എന്ന പ്രചാരണം വെറും മുദ്രാവാക്യം മാത്രമല്ല. തെരഞ്ഞെടുപ്പിൽ വിജയിക്കില്ലെന്ന ഭയം കാരണമാണ് മഹാ സഖ്യത്തിന് പ്രതിപക്ഷ പാർട്ടികൾ രൂപം കൊടുക്കുന്നത്.
125 വർഷത്തെ പഴക്കമുള്ള കോൺഗ്രസ് ചെറു കക്ഷികളോട് സഖ്യത്തിനായി യാചിക്കേണ്ട സ്ഥിതിയിലേക്ക് അധഃപതിച്ചു. സഖ്യ കക്ഷികളെ കിട്ടിയാൽ പോലും ആ സഖ്യം വിജയിക്കില്ലെന്നും അദ്ദേഹം ആരോപിച്ചു. മധ്യപ്രദേശിൽ വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിലും ലോക്സഭ തെരഞ്ഞെടുപ്പിലും ബി.ജെ.പി വിജയിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കോൺഗ്രസ് ഇന്ന് രാജ്യത്തിന് ബാധ്യതയായിരിക്കുകയാണ്. ജനാധിപത്യത്തിൽ ബി.ജെ.പി പ്രവർത്തകരുടെ ഉത്തരവാദിത്തം രാജ്യത്തെ േകാൺഗ്രസ്സിൽ നിന്ന് രക്ഷപ്പെടുത്തുകയെന്നതാണെന്നും നരേന്ദ്രമോദി പറഞ്ഞു. മധ്യപ്രദേശിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.