ബംഗളൂരു: കർണാടകയിലെ ഹുസ്‌കൂറിൽ ക്ഷേത്രമേളക്കിടെ രഥം മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. തമിഴ്‌നാട് ഹൊസൂർ സ്വദേശി രോഹിത് (26), ബംഗളൂരു കെങ്കേരി സ്വദേശി ജ്യോതി (14) എന്നിവരാണ് മരിച്ചത്.
അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ലക്കസാന്ദ്രയിൽ നിന്നുള്ള രാകേഷിന്റെയും മറ്റൊരു സ്ത്രീയുടെയും പരിക്ക് ഗുരുതരമാണ്.
ആനേക്കൽ താലൂക്കിൽ നടന്ന ഹുസ്‌കൂർ മദ്ദൂരമ്മ മേളയിലെ പ്രത്യേക ആകർഷണമായിരുന്ന രഥം നിയന്ത്രണംവിട്ട് ഭക്തരുടെ മേൽ പതിക്കുകയായിരുന്നു.
100 അടിയിലധികം ഉയരമുള്ള 150ലധികം രഥങ്ങൾ ഉത്സവത്തിനായി എത്തിച്ചിരുന്നു. ഘോഷയാത്രയിൽ രഥങ്ങൾ വലിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ശക്തമായ കാറ്റും മഴയും കാരണമാണ് രഥം മറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.