ഭുവനേശ്വർ: ഒഡീഷയിൽ സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 20 ലധികം വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. ബാലസോർ ജില്ലയിലെ ബർഖുരി എം.ഇ സ്‌കൂളിലാണ് സംഭവം. ശനിയാഴ്ച ഉച്ചഭക്ഷണം കഴിച്ചയുടൻ വിദ്യാർഥികൾക്ക് തലവേദനയും വയറുവേദനയും അനുഭവപ്പെടുകയായിരുന്നു. വിദ്യാർഥികൾ സോറോ ആശുപത്രിയിൽ ചികിത്സയിലാണ്.
ആറ്, ഏഴ് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ട്.
രണ്ട് വിദ്യാർഥികളുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.