കള്ളനോട്ടിൽ എല്ലാമുണ്ട്; പക്ഷേ കേമൻ ഇവനാണ്

ന്യൂഡൽഹി: രാജ്യത്ത്​ കഴിഞ്ഞവർഷം പിടിച്ചെടുത്ത കള്ളനോട്ടുകളിൽ 60 ശതമാനവും 2,000 രൂപയുടെ കറൻസിയാണെന്ന്​ നാഷനൽ ക്രൈം റെക്കോർഡ്​ ബ്യൂറോ (എൻ.സി.ആർ.ബി) വാർഷിക റിപ്പോർട്ട്​.

പ്രധാനമായും കള്ള​നോട്ട്​​ തടയാനാണ്​ 1000 രൂപ, 500 രൂപ നോട്ടുകൾ​ നിരോധിക്കുന്നതെന്നും 2,000 രൂപ നോട്ട്​ ഇറക്കുന്നതെന്നുമാണ്​ 2016 നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റിസർവ്​ ബാങ്കും വിശദീകരിച്ചിരുന്നത്​.

2021ൽ 20.39 കോടി കള്ളനോട്ടുകളാണ്​ പിടികൂടിയത്​. ഇതിൽ 12.18 കോടി നോട്ടുകളും 2,000 രൂപയുടേതെന്നാണ്​ എൻ.സി.ആർ.ബി കണക്ക്​. കള്ളനോട്ട്​ നിർമിക്കാൻ കഴിയാത്ത വിധം 2,000 രൂപ നോട്ടിൽ നിരവധി സവിശേഷതകൾ സർക്കാറും റിസർവ്​ ബാങ്കും അവകാശപ്പെട്ടിരുന്നു. 

Tags:    
News Summary - More than half of the fake notes are of Rs 2,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.