ന്യൂഡല്‍ഹി: യുഎന്‍ രക്ഷാസമിതിയോഗത്തില്‍ പങ്കെടുക്കുന്നതിനായി വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍ ന്യൂയോര്‍ക്കിലേക്ക് തിരിച്ചു. രക്ഷാസമിതി ഉന്നതതല യോഗത്തില്‍ "സമാധാനസ്ഥാപനവും സുസ്ഥിര സമാധാനവും" എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് അദ്ദേഹം സംസാരിക്കും.
കെനിയന്‍ പ്രസിഡന്‍റ് ഉഹുറു കെനിയാറ്റ ചര്‍ച്ചയില്‍ അധ്യക്ഷത വഹിക്കും. ലോകത്ത് സംഘര്‍ഷങ്ങളും കലാപങ്ങളും അവസാനിപ്പിക്കാനും രാഷ്ട്രനിര്‍മ്മാണത്തിനും സമാധാനപരമായ സഹവര്‍ത്തിത്വത്തിനുമുള്ള മാര്‍ഗങ്ങളാണ് ഉന്നതതലയോഗം ചര്‍ച്ച ചെയ്യുക. മൂന്നുദിവസമാണ് വി.മുരളീധരന്‍റെ സന്ദര്‍ശനപരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.