മുംബൈ: മുംബൈ ഭീകരാക്രമണത്തിൽ മാതാപിതാക്കളെ നഷ്ടമായ ഇസ്രായേൽ ബാലൻ മോഷെ ഹോൾസ്ബർഗ് വീണ്ടും ഇന്ത്യയിലെത്തി. ഭീകരാക്രമണസമയത്ത് രണ്ടു വയസ്സു മാത്രമായിരുന്ന മോഷെയെ ആയ സാന്ദ്ര സാമുവലാണ് രക്ഷപ്പെടുത്തിയത്. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഇന്ത്യ സന്ദർശിക്കുന്ന സമയത്താണ് മോഷെയും എത്തിയത്.
ഒമ്പതു വർഷത്തിനുശേഷം മുംബൈ സന്ദർശിക്കാനായതിൽ വളരെ സന്തോഷമുണ്ടെന്ന് മുത്തച്ഛൻ ഷിമോൺ റോസൻബർഗിനൊപ്പം വന്ന 11കാരനായ മോഷെ പറഞ്ഞു. മാതാപിതാക്കൾ കൊല്ലപ്പെട്ട നരിമാൻ ഹൗസ് ഇരുവരും സന്ദർശിച്ചു. കഴിഞ്ഞ വർഷം ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിച്ചപ്പോൾ മോഷെയെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചിരുന്നു.
മാതാപിതാക്കൾ കൊല്ലപ്പെട്ടതിനുശേഷം കുട്ടിയെ മുത്തച്ഛൻ ഇസ്രായേലിലേക്ക് കൊണ്ടുപോവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.