ന്യൂഡൽഹി: ‘‘ഇസ്ലാമിൽ ആരാധനക്ക് പള്ളി അവിഭാജ്യ ഘടകമല്ല’’ എന്ന 1994ലെ വിവാദ സുപ്രീംകോടതി വിധി പുനഃപരിേശാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ബാബരി ഭൂമി കേസിനിടെ പരിഗണിച്ച് തള്ളിയ വിഷയമാണിതെന്ന കാരണം പറഞ്ഞാണ് ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ എസ്.കെ. കൗൾ, കെ.എം. ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ച് ഹരജി തള്ളിയത്.
1994ലെ വിവാദ വിധി ദുർബലപ്പെടുത്തി ‘‘മുസ്ലിം സമൂഹത്തിന് നമസ്കാരത്തിന് പള്ളി അവിഭാജ്യ ഘടകമാണെ’’ന്ന് വിധിക്കണമെന്ന് ആവശ്യപ്പെട്ട് അബൂ സുഹൈൽ എന്നയാളാണ് സുപ്രീംകോടതിയെ സമീപിച്ചത്. രണ്ട് ആവശ്യങ്ങളാണ് ഹരജിക്കാരൻ ഉന്നയിച്ചത്.
ഒന്ന്: ബാബരി മസ്ജിദിെൻറ ഭൂമിയുമായി ബന്ധപ്പെട്ട 1994ലെ ഇസ്മാഇൗൽ ഫാറൂഖി കേസിൽ പുറപ്പെടുവിച്ച വിധിയിലെ വിവാദ പരാമർശം പരിഗണിച്ച് മുസ്ലിം സമൂഹത്തിന് നമസ്കാരത്തിന് പള്ളി അവിഭാജ്യ ഘടകമാണെന്ന് വിധിക്കുക. രണ്ട്: ഇതിനായി വിഷയം വിപുലമായ ബെഞ്ചിന് വിടുക.
ഇൗ രണ്ട് ആവശ്യങ്ങളും ബാബരി ഭൂമി കേസിെൻറ ഭാഗമായി സുന്നി വഖഫ് ബോർഡ് ഉന്നയിച്ചപ്പോൾ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് അശോക് ഭൂഷണും അടങ്ങുന്ന ബെഞ്ച് 2-1 ഭൂരിപക്ഷ വിധിയിൽ തള്ളിയതാണെന്ന് വ്യക്തമാക്കിയാണ് ഹരജി പുതിയ ചീഫ് ജസ്റ്റിസിെൻറ ബെഞ്ച് തള്ളിയത്.
ബാബരി ഭൂമി കേസ് പരിഗണിക്കുന്നതിനു മുമ്പായി 1994ലെ വിവാദ വിധി ഏഴംഗ ഭരണഘടന ബെഞ്ച് തീർപ്പാക്കണമെന്ന് മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് എസ്. അബ്ദുൽ നസീർ ഉത്തരവിട്ടിരുന്നു.
ഭരണഘടനയുെട 15ഉം 25ഉം 26ഉം അനുച്ഛേദങ്ങൾക്ക് എതിരാണ് വിവാദ പരാമർശമെന്നും അത് തീർപ്പാക്കിയ ശേഷമേ അയോധ്യ ഭൂമി കേസ് പരിഗണിക്കാവൂ എന്നും ജസ്റ്റിസ് നസീർ തെൻറ ന്യൂനപക്ഷ വിധിയിൽ വ്യക്തമാക്കി.
എന്നാൽ, മൂന്നംഗ ബെഞ്ചിൽ ഇതിനെതിരെ ഭൂരിപക്ഷ വിധി പുറപ്പെടുവിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് അശോക് ഭൂഷണും കേന്ദ്ര സർക്കാർ, നിർേമാഹി അഖാഡ, ഹിന്ദു സംഘടനകൾ എന്നിവരുടെ വാദം അംഗീകരിച്ച് സുന്നി വഖഫ് ബോർഡിെൻറ ആവശ്യം തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.