ന്യൂഡൽഹി: പാകിസ്താന് നൽകിയ സൗഹൃദ രാഷ്ട്രപദവി ഇന്ത്യ പിൻവലിച്ചു. പുൽവാമ ഭീകരാക്രമണത്തിെൻറ പശ്ചാത്ത ലത്തിൽ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
‘വ്യാപാരരംഗത്ത് പാകിസ്താന് നൽകിയ സൗഹൃദ രാഷ്ട്രപദവി ഇന്ത്യ പിൻവലിച്ചു. അക്രമികൾക്കും പിന്തുണച്ചവർക്കും ശക്തമായ മറുപടി നൽകും’ -ജെയ്റ്റ്ലി പറഞ്ഞു.
അന്താരാഷ്ട്ര സമൂഹത്തിൽ പാകിസ്താണെ ഒറ്റപ്പെടുത്തുന്നതിനായി എല്ലാ നയതന്ത്ര നടപടികളും വിദേശകാര്യ മന്ത്രാലയം സ്വീകരിക്കും. ഭീകരാക്രമണത്തിൽ പാകിസ്താെൻറ കൈയുണ്ടെന്നത് തർക്കമറ്റ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.