ന്യൂഡൽഹി: ജീവിതത്തിലെ ചില പ്രത്യേക സന്ദർഭങ്ങൾ ചിത്രങ്ങളായി ലോകത്തിനു മുന്നിൽ എത്തുന്നതും അത് ഹൃദയങ്ങളിൽ ചേക്കേറുന്നതും പുതുമയുള്ള കാര്യമല്ല. എന്നാൽ, ഇൗ ചിത്രം കാഴ്ചക്കാരുടെ മനസ്സ് കീഴടക്കുന്നത് അപൂർവതയേക്കാൾ അതിെൻറ വൈകാരികത കൊണ്ടുകൂടിയാണ്. ആശ്രിത ചിഞ്ചാങ്കർ എന്ന എയർ ഇന്ത്യ പൈലറ്റും അവരുടെ അമ്മ പൂജ ചിഞ്ചാങ്കറുമാണ് ഒരൊറ്റ ചിത്രത്തിലൂടെ താരങ്ങളായത്. 38 വർഷത്തെ സേവനത്തിനുശേഷം ‘എയർ ഇന്ത്യ’യിൽനിന്നും വിരമിച്ച എയർ ഹോസ്റ്റസായ അമ്മക്ക് ഒരു മകൾ നൽകിയ സ്നേഹസമ്മാനത്തിെൻറ നേർച്ചിത്രം കൂടിയായി അത്. എയർ ഇന്ത്യയുടെ മുംബൈ- ബംഗളൂരു വിമാനത്തിലായിരുന്നു പൂജയുടെ ഒൗദ്യോഗിക ജീവിതത്തിലെ അവസാന ദിനം. അന്നേ ദിവസം അതേ വിമാനം തന്നെ പറത്തി മകൾ അമ്മക്കും അമ്മ മകൾക്കും അഭിമാനത്തിന് വഴിയൊരുക്കി.
വിരമിക്കുന്ന അമ്മയുടെ ഒരു ദിവസത്തെ ഒാഫിസർ ആവാൻ കഴിഞ്ഞുവെന്ന അപൂർവ ബഹുമതിയും ഇൗ മകൾക്ക് സ്വന്തം. അമ്മ വിമാന ജീവനക്കാരുമൊത്ത് നിൽക്കുന്ന ചിത്രമാണ് ആശ്രിത ട്വീറ്റ് ചെയ്തത്. ഇൗ വിമാനം പറത്താൻ കഴിഞ്ഞതിൽ അതീവ സന്തോഷവതിയാണെന്ന് പറഞ്ഞുകൊണ്ടാണ് ട്വീറ്റ് തുടങ്ങുന്നത്.
അമ്മയുടെ സർവിസിലെ അവസാന ദിനത്തിൽ ഞാൻ വിമാനം പറത്തുകയെന്നത് അവരുടെ സ്വപ്നമായിരുന്നു. അമ്മ സേവനത്തിെൻറ അഭിമാനകരമായ 38 വർഷം പൂർത്തിയാക്കിയിരിക്കുന്നു. അവരുടെ പാരമ്പര്യം ഇനി ഞാൻ ഏറ്റെടുക്കും-അഭിമാനത്തോടെ, കൃതജ്ഞതാപൂർവം- എന്നായിരുന്നു ആശ്രിതയുടെ വാക്കുകൾ. വിടവാങ്ങലിെൻറ വിഡിയോയും ഇൗ മകൾ പങ്കുവെച്ചിട്ടുണ്ട്.
അമ്മയുടെ സന്തോഷം വിതുമ്പലായി മാറുന്നതും അതിൽ കാണാം. ഇങ്ങനെയൊരു സന്ദർഭത്തിൽ വിമാനം പറത്താൻ പോവുകയാണെന്ന കാര്യം ആശ്രിത തേല ദിവസം ട്വീറ്റ് ചെയ്തിരുന്നു. അഭിനന്ദനങ്ങളും ആശംസകളുമായി ട്വീറ്റുകൾക്ക് വൻ പ്രതികരണമാണ് ലഭിക്കുന്നത്. 2016ൽ ആണ് ആശ്രിത പൈലറ്റായി ജീവിതം ആരംഭിച്ചത്. വിരമിക്കുന്ന ദിവസം മകൾ പറത്തുന്ന വിമാനത്തിൽ ജോലി ചെയ്യണമെന്ന ആഗ്രഹം പൂജ ഒരിക്കൽ മകേളാട് പങ്കുവെച്ചിരുന്നു. എന്നാൽ, വിമനത്തിൽ എത്തിയപ്പോഴാണ് മകൾ തെൻറ സ്വപ്നം സാധ്യമാക്കിയ വിവരം ഇവർ അറിഞ്ഞത്. വിമാനത്താവളത്തിലെ അധികൃതരോട് പറഞ്ഞ് ആശ്രിത ഇതിനുവേണ്ട എല്ലാ ഒരുക്കങ്ങളും നേരത്തെ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.