മോദിയുടെ പേര്​ വെട്ടി​ ഗൂഗ്​ൾ; മൊ​​േട്ടര മൈതാനം ഇപ്പോഴും 'സർദാർ പ​േട്ടൽ സ്​റ്റേഡിയം'

അഹമ്മദാബാദ്​: ഗുജറാത്തിലെ മെ​ാ​േട്ടര സ്​റ്റേഡിയത്തിന്​ സ്വന്തം പേര്​ നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി ലോകവ്യാപകമായി വിമർശിക്കപ്പെടുന്നതിനിടെ ഗൂഗ്​ളിന്‍റെ വക മോദിക്ക്​ എട്ടിന്‍റെ പണി. ഇവിടെ നടക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട്​ പരമ്പരയുടെ ലൈവ്​ ഫല സൂചനയിൽ​ സ്​റ്റേഡിയത്തി​െന്‍റ പഴയ പേര്​ തന്നെയാണ്​ ഗൂഗ്​ൾ ഇപ്പോഴും നൽകിയിരിക്കുന്നത്​. നരേന്ദ്രമോദി സ്​റ്റേഡിയം എന്ന പുതിയ​പേര്​ നൽകാതെ സർദാർ പ​േട്ടൽ സ്​റ്റേഡിയം എന്നാണ്​ റിസൽട്ടിൽ കാണിക്കുന്നത്​.

സമൂഹമാധ്യമങ്ങളിൽ ഇത്​ വ്യാപകമായ പരിഹാസത്തിനും ട്രോളിനും വിഷയമായി. 1,10,000 സീറ്റുകളുള്ള ​സ്​റ്റേഡിയം ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ്​ മൈതാനമാണ്​. സർദാർ വല്ലഭായ്​ പ​േട്ടലിന്‍റെ പേരിലുള്ള സ്​​റ്റേഡിയത്തിന്‍റെ പേരാണ്​ നരേന്ദ്ര മോദി എന്നാക്കി മാറ്റിയത്​. രാഷ്​ട്രപതി രാംനാഥ്​ കോവിന്ദാണ് ഇക്കാര്യം​ പ്രഖ്യാപിച്ചത്​. 2020ൽ അമേരിക്കൻ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപ്​ ഇന്ത്യ സന്ദർശിച്ചപ്പോൾ വേദിയൊരുക്കിയത്​ ഇവിടെയായിരുന്നു. നേരത്തേ ഡൽഹി ഫിറോസ്​ ഷാ കോട്​ല സ്​റ്റേഡിയത്തിന്​ അന്തരിച്ച കേന്ദ്രമന്ത്രി അരുൺ ജയ്​റ്റ്​ലിയുടെ പേര്​ നൽകിയിരുന്നു.


അതേസമയം, പേരുമാറ്റം വിവാദമായതോടെ വിശദീകരണവുമായി ഗജേറാത്ത്​ മു​ഖ്യമന്ത്രി വിജയ്​ രൂപാനി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര്​ ക്രിക്കറ്റ് സ്റ്റേഡിയത്തിന് മാത്രമാണ്​ നൽകിയതെന്നും സ്റ്റേഡിയം സ്ഥിതിചെയ്യുന്ന കായിക സമുച്ചയം സർദാർ വല്ലഭായി പ​േട്ടലിന്‍റെ പേരിൽ തന്നെ തുടരുമെന്നുമാണ്​ മുഖ്യമന്ത്രി പറഞ്ഞത്​.  

Tags:    
News Summary - motera stadium, renamed as narendra modi stadium, is still Sardar Patel Stadium in google

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.