ചെന്നൈ: റയിൽവേ ട്രാക്കിൽ നിന്ന് ലഭിച്ചത് അമ്മയുടെ മൃതദേഹമാണെന്ന് കരുതി മകൻ സംസസ്കരിച്ചു. എന്നാൽ തൊട്ടടുത്ത ദിവസം വീട്ടിലേക്ക് മടങ്ങിയെത്തിയ അമ്മയെ കണ്ട് മകനും ബന്ധുക്കളുമെല്ലാം ഞെട്ടിതരിച്ചു. ചെന്നൈ അംബേദ്കർ നഗറിലാണ് സംഭവം. ട്രെയിനിടിച്ച് മരിച്ചത് അമ്മ ചന്ദ്രയാണെന്ന് കരുതി മകൻ വടിവേലു അജ്ഞാത മൃതദേഹം സംസ്കരിക്കുകയായിരുന്നു. എന്നാൽ മൃതദേഹം സംസ്കരിച്ച് തൊട്ടടുത്ത ദിവസം തന്നെ ചന്ദ്ര വീട്ടിൽ തിരിച്ചെത്തി.
ഇതോടെ ആളുമാറി സംസ്കരിച്ച മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. വീടിനടുത്തുള്ള അമ്പലത്തിൽ പോയ ചന്ദ്ര തിരിച്ചെത്താതിനെ തുടർന്ന് മകൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നീട് ഗുഡുവാഞ്ചേരിക്ക് സമീപം ട്രെയിനിടിച്ച് സ്ത്രീ മരിച്ചിട്ടുണ്ടെന്ന വിവരം പൊലീസ് മകനെ അറിയിച്ചു. മൃതദേഹം അമ്മയുടേതാണെന്ന് കരുതി വടിവേലു ഏറ്റുവാങ്ങുകയും സംസ്കരിക്കുകയും ചെയ്തു.
എന്നാൽ അടുത്തുള്ള ജില്ലകളിലെ അമ്പലങ്ങളിൽ കൂടെ സന്ദർശനം നടത്തിയതിനാലാണ് മടങ്ങിയെത്താൻ താമസിച്ചതെന്ന് വീട്ടിലെത്തിയ ചന്ദ്ര പറഞ്ഞു. മരിച്ച സ്ത്രീയുടെയും അമ്മയുടെും സാരിയുടെ നിറം ഒന്നായിരുന്നതാണ് തെറ്റുദ്ധാരണക്ക് കാരണമെന്ന് മകൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.