വിമർശനങ്ങൾക്കൊടുവിൽ മധ്യപ്രദേശ്​ മ​ന്ത്രിസഭ വികസിപ്പിച്ചു

ഭോ​പാ​ൽ: അ​ഞ്ച്​ ബി.​ജെ.​പി നേ​താ​ക്ക​ളെ ഉ​ൾ​പ്പെ​ടു​ത്തി മ​ധ്യ​പ്ര​ദേ​ശ്​ മ​ന്ത്രി​സ​ഭ വി​ക​സി​പ്പി​ച്ച ു. കോ​ൺ​ഗ്ര​സ്​ വി​ട്ട്​ ബി.​ജെ.​പി​യി​ൽ​ചേ​ർ​ന്ന ര​ണ്ടു​പേ​രും മ​ന്ത്രി​മാ​രാ​കും. ന​രോ​ത്തം മി​ശ്ര, തു​ള ​സി​റാം സി​ലാ​വ​ത്ത്, ഗോ​വി​ന്ദ്​ സി​ങ്​ ര​ജ്​​പു​ത്, മീ​ണ സി​ങ്, ക​മ​ൽ പ​​ട്ടേ​ൽ എ​ന്നി​വ​രാ​ണ്​ രാ​ജ്​​ഭ​വ​നി​ലെ ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ ലാ​ൽ​ജി ട​ണ്ഠ​ൻ മു​മ്പാ​കെ സ​ത്യ​വാ​ച​കം ചൊ​ല്ലി സ്​​ഥാ​ന​മേ​റ്റ​ത്.

തു​ള​സി​റാ​മും ഗോ​വി​ന്ദ്​ സി​ങ്ങും ജ്യോ​തി​രാ​ദി​ത്യ​സി​ന്ധ്യ​ക്കൊ​പ്പം ബി.​ജെ.​പി​യി​ലെ​ത്തി​യ​വ​രാ​ണ്. മാ​ർ​ച്ച്​ 23നാ​ണ്​ ശി​വ്​​രാ​ജ്​ സി​ങ്​ ചൗ​ഹാ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ​ത്. ആ​യി​ര​ത്തി​ല​ധി​കം കോ​വി​ഡ്​ രോ​ഗി​ക​ളു​ള്ള സം​സ്​​ഥാ​ന​ത്ത്​ മ​ന്ത്രി​സ​ഭ രൂ​പ​വ​ത്​​ക​രി​ക്കാ​ത്ത​തി​ൽ വി​മ​ർ​ശ​ന​മു​യ​ർ​ന്നി​രു​ന്നു.

Tags:    
News Summary - mp cabinet expansion five ministers to take oath today -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.