ഭോപാൽ: മധ്യപ്രദേശിലെ ഭികാൻഗാവ് ജൻപഥ് പഞ്ചായത്ത് സി.ഇ.ഒ രാജേഷ് ബഹേട്ടിയുടെ ആത്മഹത്യ പുതിയ വഴിത്തിരിവിൽ. രാജേഷിെൻറ ആത്മഹത്യക്കുറിപ്പിൽ പ്രാദേശിക ബി.ജെ.പി നേതാക്കളുടെ പേരുകൾ പരാമർശിച്ചതായി കോൺഗ്രസ് നേതാവും എം.പിയുമായ ദിഗ്വിജയ് സിങ് ആരോപിച്ചു. മൂന്ന് ബി.ജെ.പി നേതാക്കൾ തന്നോട് അനധികൃതമായി പണം ആവശ്യപ്പെട്ടുവെന്നും ഒരു യോഗത്തിൽ പരസ്യമായി അവഹേളിച്ചുവെന്നും 54 കാരനായ ബഹേട്ടി എഴുതിയതായാണ് സിങ് പുറത്തുവിട്ടത്.
എന്നാൽ, തൊഴിൽ സംബന്ധമായ തർക്കമാണ് സംഭവത്തിനു പിന്നിലെന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. ബഹേട്ടിയുടെ ഔദ്യോഗിക വസതിയിൽനിന്ന് കുറിപ്പ് കണ്ടെടുത്തതായി ഗുഡ്ഗാവ് പൊലീസ് സൂപ്രണ്ട് ശൈലേന്ദ്ര സിങ് ചൗഹാൻ സ്ഥിരീകരിച്ചു. ഞായറാഴ്ച വൈകീട്ടാണ് വസതിയിലെ സീലിങ് ഫാനിൽ കെട്ടിത്തൂങ്ങി രാജേഷ് ജീവനൊടുക്കിയത്. ബി.ജെ.പിയുടെ ജൻപഥ് പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, മണ്ഡലം പ്രസിഡൻറ് എന്നിവരെയാണ് കത്തിൽ പരാമർശിച്ചതെന്നും ഇവർ ഭോപാലിൽ എത്തിയത് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാെൻറ സഹായം തേടാനാണെന്നും ട്വീറ്റ് ചെയ്ത ദിഗ്വിജയ് സിങ് സംഭവത്തിൽ പൊലീസ് എന്താണ് ചെയ്യുകയെന്ന് നമുക്ക് കാണാമെന്നും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.