ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം.എസ്. ധോണിയുടെ കോടതിയലക്ഷ്യ ഹരജിയിൽ ഐ.പി.എസ് ഉദ്യോഗസ്ഥൻ ജി. സമ്പത്ത് കുമാറിനോട് ഡിസംബർ ഒമ്പതിന് ഹാജരാകാൻ നിർദേശിച്ച് മദ്രാസ് ഹൈകോടതി. 2013ലെ ഐ.പി.എൽ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് സമ്പത്ത് കുമാർ സുപ്രീംകോടതിക്കും ഹൈകോടതിക്കുമെതിരെ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് ധോണിയുടെ ഹരജി.
സുപ്രീംകോടതിക്കും ഹൈകോടതിക്കുമെതിരായ പരാമർശങ്ങൾ സാധാരണക്കാർക്ക് നിയമവ്യവസ്ഥയോട് അവമതിപ്പുണ്ടാക്കുമെന്ന് ധോണി ഹരജിയിൽ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഓഫിസറോട് ഹാജരാകാൻ കോടതി നിർദേശിച്ചിരിക്കുന്നത്.
നേരത്തെ, ഒത്തുകളിയുമായി തന്നെ ബന്ധപ്പെടുത്തി സമ്പത്ത് പരാമർശം നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ധോണി 2014ൽ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ധോണിയെ ഒത്തുകളിയുമായി ബന്ധപ്പെടുത്തുന്നത് തടഞ്ഞുകൊണ്ട് മദ്രാസ് കോടതി ഇടക്കാല ഉത്തരവിറക്കി. എന്നാൽ, ഇതിനുശേഷവും കോടതിയെയും സർക്കാറിനെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകരെയും അവമതിക്കുന്ന തരത്തിലുള്ള പരാമർശങ്ങളുമായി സമ്പത്ത് രംഗത്തെത്തിയെന്നാണ് ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.