വഖഫ് ബോര്‍ഡ് പ്രവര്‍ത്തനം സുതാര്യമാക്കും –മുഖ്താര്‍ അബ്ബാസ് നഖ്വി

ന്യൂഡല്‍ഹി: വഖഫ് ബോര്‍ഡ് വിവരങ്ങള്‍ കമ്പ്യൂട്ടര്‍വത്കരിച്ച് പ്രവര്‍ത്തനം സുതാര്യമാക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. 
സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്മാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരവധി സംസ്ഥാനങ്ങള്‍ വഖഫ് സ്വത്ത് നല്ല രീതിയില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളും ഈ രീതി പിന്തുടരണം. 

സംസ്ഥാനങ്ങളില്‍ മൂന്നംഗ ട്രൈബ്യൂണല്‍ രൂപവത്കരിച്ച് പ്രവര്‍ത്തനം വ്യാപിപ്പിക്കും. സംസ്ഥാന വഖഫ് ബോര്‍ഡുകള്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും മന്ത്രാലയം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോര്‍ഡിന് കീഴിലെ സ്വത്തുക്കള്‍ നല്ല രീതിയില്‍ പരിപാലിക്കുന്നതിലും നിയന്ത്രിക്കുന്നതിലും അംഗങ്ങള്‍  കാണിക്കുന്ന പ്രയത്നം തുടരണമെന്നും വഖഫ് ആക്ട് നടപ്പില്‍ വരുത്തുന്നതില്‍ എല്ലാ പിന്തുണ നല്‍കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 
മുസ്ലിം വിഭാഗത്തിന്‍െറ സാമൂഹിക, സാമ്പത്തിക ഉന്നമനത്തിന് വഖഫ് സ്വത്ത് ഉപയോഗപ്പെടുത്തണമെന്നാവശ്യപ്പെട്ട് ദേശീയ വഖഫ് വികസന കോര്‍പറേഷനും കേന്ദ്ര വഖഫ് കൗണ്‍സിലും നടത്തുന്ന പ്രചാരണവും മന്ത്രി ഉദ്ഘാടനം ചെയ്തു. കേരളമടക്കം 20 സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്തു. 
 

Tags:    
News Summary - mukhtar abbas naqvi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.