ന്യൂഡൽഡി: സമാജ്‌വാദി പാർട്ടി സ്ഥാപകനും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവിന്‍റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ. ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള അദ്ദേഹം ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തിലാണ് കഴിയുന്നത്.
മുലായത്തിന്‍റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞയാഴ്ചയാണ് മുലായത്തെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.
82കാരനായ യു.പി മുൻ മുഖ്യമന്ത്രി അനാരോഗ്യത്തെ തുടർന്ന് രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല. കഴിഞ്ഞ വർഷങ്ങളിൽ വളരെ കുറവ് പൊതുപരിപാടികളിൽ മാത്രമാണ് മുലായം സിങ്ങിന്‍റെ സാന്നിധ്യമുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.