അഹ്മദാബാദ്: വിമാനത്തിനുള്ളിൽ റാഞ്ചൽ ഭീഷണി മുഴക്കി കുറിപ്പ് എഴുതിവെച്ച വ്യാപാ രിക്ക് ജീവപര്യന്തം തടവുശിക്ഷ. വിമാനത്തിെൻറ ടോയ്ലറ്റിലെ ടിഷ്യൂപേപ്പർ ബോക്സിൽ റാഞ്ചൽ ഭീഷണി ഇംഗ്ലീഷിലും ഉർദുവിലും എഴുതിവെച്ച് പരിഭ്രാന്തി സൃഷ്ടിച്ച കേസിൽ പ്രത്യേക എൻ.ഐ.എ കോടതി, മുംബൈ സ്വദേശിയായ ജ്വല്ലറി ബിസിനസുകാരൻ ബിർജു സല്ലക്ക് ജീവപര്യന്തം തടവുശിക്ഷയും അഞ്ചുകോടി രൂപ പിഴയും വിധിച്ചു. പിഴത്തുക അന്ന് വിമാനത്തിലുണ്ടായിരുന്ന ജീവനക്കാർക്കും യാത്രക്കാർക്കും വിതരണം ചെയ്യണമെന്ന് വിധിയിൽ എൻ.ഐ.എ ജഡ്ജി കെ.എം. ദവെ നിർദേശിച്ചിട്ടുണ്ട്.
2017 ഒക്ടോബർ 17ന് ജെറ്റ് എയർവേസിെൻറ മുംബൈ-ഡൽഹി വിമാനത്തിൽ ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുന്നതിനിടെയാണ് സല്ലയുടെ ‘കുബുദ്ധി’ പരിഭ്രാന്തി സൃഷ്ടിച്ചത്. വിമാന റാഞ്ചൽ ഭീഷണി ചർച്ചയാകുന്നതോടെ ജെറ്റ് എയർേവസ് തങ്ങളുടെ ഡൽഹി പ്രവർത്തനം നിർത്തിവെക്കുമെന്ന കണക്കുകൂട്ടലിലാണ് കുറിപ്പ് എഴുതിവെച്ചതെന്ന് സല്ല ചോദ്യം ചെയ്യലിനിടെ സമ്മതിച്ചു. ജെറ്റ് എയർവേസിെൻറ ഡൽഹി ഓഫിസിൽ ജോലിചെയ്യുന്ന തെൻറ കാമുകിക്ക് അതോടെ മുംബൈയിലേക്ക് മാറ്റം കിട്ടുമെന്ന ചിന്തയാണ് കുറിപ്പെഴുതാൻ പ്രേരിപ്പിച്ചത്. അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ വിമാനയാത്രക്ക് ഇയാൾക്ക് വിലക്കേർപ്പെടുത്തി. ഈ പട്ടികയിൽ ഇടം പിടിക്കുന്ന ആദ്യയാളാണ് സല്ല. 2016ലെ വിമാന റാഞ്ചൽ വിരുദ്ധ നിയമം അനുസരിച്ചാണ് എൻ.ഐ.എ കഴിഞ്ഞവർഷം ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.