നീലചിത്ര കേസ്​; സംവിധായകൻ അറസ്റ്റിൽ, രാജ്​ കുന്ദ്ര ബന്ധം ​തേടി ​പൊലീസ്​

മുംബൈ: ​േബാളിവുഡിലെ നീലചിത്ര നിർമാണവുമായി ബന്ധപ്പെട്ട്​ 41കാരനായ സംവിധായകൻ അറസ്റ്റിൽ. സംവിധായകൻ അഭിജീത്​ ബോംബലെയെയാണ്​ മുംബൈ ​ക്രൈം ബ്രാഞ്ച്​ പൊലീസ്​ അറസ്റ്റ്​ ചെയ്​തത്​.

​നിലവിൽ, നീലചിത്ര നിർമാണ വിതരണ കേസുമായി ബന്ധപ്പെട്ട്​ നേ​രത്തേ അറസ്റ്റിലായ വ്യവസായിയും ബോളിവുഡ്​ താരം ശിൽപ്പ ഷെട്ടിയുടെ ഭർത്താവുമായ രാജ്​ കുന്ദ്രയുമായുള്ള അഭിജീതിന്‍റെ ബന്ധം അന്വേഷിക്കുകയാണ് പൊലീസ്​. മാൽവാനി പൊലീസ്​ സ്​റ്റേഷനിൽ ലഭിച്ച യുവതിയുടെ പരാതിയിൽ പ്രത്യേക എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്​താണ്​ അഭിജീതിനെതിരായ അന്വേഷണം.

മുംബൈയിൽവെച്ച്​ ഇയാൾ നീലചിത്രങ്ങൾ നിർമിച്ചതായി പൊലീസ്​ കണ്ടെത്തി. മാൽവാനി പൊലീസിൽനിന്ന്​ കേസ്​ പിന്നീട്​ ക്രൈം ബ്രാഞ്ചിന്​ കൈമാറുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ അഭിജീതിനെ പൊലീസ്​ കസ്റ്റഡിയിൽ വിട്ടു.

നാലു​പേർക്കെതിരെയാണ്​ ​െപാലീസ്​ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​തത്​. രാജ്​കുന്ദ്രയുടെ ആപ്പുമായി ബന്ധപ്പെട്ട്​ പ്രവർത്തിച്ച ഗെഹ്​ന വസിഷ്​ഠ്​ ഉൾപ്പെടെ മൂന്നുപേരാണ്​ മറ്റു പ്രതികൾ. രാജ്​ കുന്ദ്രയുടെ ആപ്പുമായി ബന്ധ​െപ്പട്ട്​ പ്രവർത്തിച്ച രണ്ടു നിർമാതാക്കളാണ്​ ഇതിൽ രണ്ടുപേർ. ഇതാണ്​ രാജ്​ കുന്ദ്രയുമായുള്ള ബന്ധം അന്വേഷിക്കാൻ കാരണം.

അഭിജീതിന്‍റെ നേതൃത്വത്തിലുള്ള സംഘം ഭീഷണിപ്പെടുത്തുകയും നീലചിത്രത്തിൽ അഭിനയിക്കാൻ നിർബന്ധിച്ചുവെന്നുമാണ്​ യുവതിയുടെ പരാതി. രാജ്​ കുന്ദ്രയുടെ കമ്പനിയിൽ ജോലി ചെയ്യണമെന്നാവശ്യപ്പെട്ടാണ്​ ഇയാൾ യുവതിയെ സമീപിച്ചത്​. ഇത്​ ബോളിവുഡിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്നും യുവതിയെ വിശ്വസിപ്പിച്ചു. ഇതിന്​ ശേഷമാണ്​ നീലചിത്രത്തിൽ അഭിനയിക്കാൻ യുവതിയെ നിർബന്ധിച്ചത്​. യുവതി ആവശ്യം നിരസിച്ചതോടെ കരിയർ ഇല്ലാതാക്കുമെന്ന്​ സംഘം ഭീഷണിപ്പെടുത്തി.

തുടർന്ന്​ മുഖം മറച്ച്​​ പ്രദർശിപ്പിക്കുമെന്ന ഉറപ്പോടെ യുവതി ചിത്രത്തിൽ അഭിനയിച്ചു. എന്നാൽ മുഖം മറയ്​ക്കാൻ ഇവർ കൂട്ടാക്കിയില്ല. കൂടാതെ ഒരു ലക്ഷം രൂപ വാഗ്​ദാനം ചെയ്​തെങ്കിലും 35,000 രൂപ മാത്രമാണ്​ നൽകിയതെന്നും യുവതി പരാതിയിൽ പറയുന്നു.

Tags:    
News Summary - Mumbai crime branch arrests director who made adult films, investigates link with Raj Kundra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.