മുംബൈ: ദാദർ സ്റ്റേഷനിൽ സബർബൻ ട്രെയിനിലുണ്ടായ തീപിടിത്തം ആയിരക്കണക്കിന് യാത്രക്കാരെ പ്രതികൂലമായി ബാധിച്ചു. സംഭവം കടുത്ത ആശങ്കയുണ്ടാക്കിയെങ്കിലും ആളപായമില്ല. ഉടൻ രക്ഷാപ്രവർത്തനം നടത്താൻ സാധിച്ചതാണ് ദുരന്തം ഒഴിവാക്കിയത്.
വെള്ളിയാഴ്ച രാത്രി 9.24നാണ് ഛത്രപതി ശിവജി ടെർമിനസിൽനിന്ന് താണെയിലേക്കുള്ള ട്രെയിനിെൻറ ഒരു കോച്ചിൽ അടിഭാഗത്തുനിന്ന് തീപടർന്നത്. ബ്രേക്കിലുണ്ടായ തകരാറിനെ തുടർന്നാണ് തീയും പുകയുമുണ്ടായത്. 12 കോച്ചുള്ള ട്രെയിനിെൻറ ഏതാണ്ട് ഒമ്പതു കോച്ചുകൾ സ്റ്റേഷന് പുറത്തുകടന്നപ്പോഴാണ് ഇത് യാത്രക്കാരുടെ ശ്രദ്ധയിൽപെട്ടത്. ഉടൻ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തി.
വേഗം കുറഞ്ഞ് ഒാടിയിരുന്ന ട്രെയിനിലെ ചില കോച്ചുകളിൽനിന്ന് ഇതിനിടെ പലരും ചാടുകയും ചെയ്തു. തീപിടിച്ച കോച്ചിൽ യാത്രക്കാരുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്. സംഭവത്തെ തുടർന്ന് മറ്റു ട്രെയിനുകൾ വിവിധയിടങ്ങളിൽ നിർത്തിയിടുകയും പിന്നീട് ഇതര ലൈനുകളിലൂടെ കടത്തിവിടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.