മുംബൈ: ബിജെപിയുടെ ജൻ ആശിർവാദ് യാത്രയ്‌ക്കെതിരെ 17 പുതിയ എഫ്ഐആറുകൾകൂടി രജിസ്റ്റർ ചെയ്ത് മുംബൈ പൊലീസ്. ഇതോടെ ആകെ എഫ്.െഎ.ആറുകളുടെ എണ്ണം 36 ആയി. മുംബൈയിലെ വിവിധ ഭാഗങ്ങളിൽ കേന്ദ്ര മന്ത്രി നാരായൺ റാണെയുടെ നേതൃത്വത്തിൽ ജൻ ആശിർവാദ് യാത്ര നടത്തുകയാണ്. യാത്രക്കിടെ കോവിഡ് പ്രോേട്ടാക്കോൾ ലംഘിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ബിജെപി നേതാക്കളും പ്രവർത്തകരുമാണ് കേസുകളിലെ പ്രതികൾ.
മുളുന്ദ്, ഘട്കോപർ, വിക്രോളി, ഭാണ്ഡുപ്, പന്ത് നഗർ, ഖാർ, സാന്താക്രൂസ്, പൊവായി, എംഐഡിസി, സാക്കി നാക്ക, മേഘ്വാഡി, കൊറെഗാവ്, ചാർക്കോപ്പ്, ബോറിവാലി, എംഎച്ച്ബി പോലീസ് സ്റ്റേഷനുകളിലാണ് പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തത്.പോലീസിെൻറ നിയന്ത്രണങ്ങൾ അവഗണിച്ചാണ് നാരായൺ റാണെ വ്യാഴാഴ്ച ജൻ ആശിർവാദ് യാത്ര ആരംഭിച്ചത്. സംസ്ഥാനത്ത് തുടരുന്ന പകർച്ചവ്യാധി കണക്കിലെടുത്ത് പല പ്രതിപക്ഷ നേതാക്കളും റാലിയെ എതിർത്തിരുന്നു.
കോൺഗ്രസ് നേതാക്കളായ അശോക് ചവാനും ഭായ് ജഗ്തപും സംസ്ഥാനത്തെ പകർച്ചവ്യാധി സാഹചര്യം അവഗണിക്കുകയും റാലി നടത്തുകയും ചെയ്തതിന് ബിജെപിയെ രൂക്ഷമായി വിമർശിച്ചിരുന്നു. കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാ ആളുകളും പാലിക്കണമെന്ന് ശിവസേന നേതാവ് ഏകനാഥ് ഷിൻഡെയും പറഞ്ഞിരുന്നു.
സംസ്ഥാനത്തെ പകർച്ചവ്യാധി സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടതിന് മഹാരാഷ്ട്ര സർക്കാരിനെ കേന്ദ്ര മന്ത്രി നാരായൺ റാണെ റാലിയിൽവച്ച് നിശിതമായി വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.