കെട്ടിടത്തി​െൻറ 22ാം നിലയിലെ അഭ്യാസ പ്രകടനം വൈറൽ; അന്വേഷണവുമായി പൊലീസ്​

മുംബൈ: ഭീമൻ കെട്ടിടത്തി​െൻറ 22ാം നിലയിൽ നിന്ന്​ തല കീഴായി അഭ്യാസപ്രകടനം നടത്തി വിഡിയോ ചിത്രീകരിച്ചവരെ തേടി പൊലീസ്​. അഭ്യാസപ്രകടനം നടത്തിയ യുവാവിനേയും വിഡിയോ ചിത്രീകരിച്ചയാളെയും സഹായിയേയുമാണ്​ പൊലീസ്​ തെരയുന്നത്​.

മുംബൈയിലാണ്​ സംഭവം. വലിയ കെട്ടിടത്തി​െൻറ 22ാം നിലയിൽ അപകടകരമാംവിധം അഭ്യാസ ;പകടനം നടത്തുന്ന യുവാവി​െൻറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ ​വൈറലായിരുന്നു. യുവാവ് കെട്ടിടത്തിനു മുകളിൽ ഇരുന്ന്​​ എനർജി ഡ്രിങ്ക്​ കുടിക്കുന്നതും തുടർന്ന്​ രണ്ടടി മാത്രം വീതിയുള്ള അഗ്ര ഭാഗത്തേക്ക്​ ചാടി കൈ നിലത്ത്​ കുത്തി കാൽ മുകളിലേക്കുയർത്തി തല കീഴായി നിന്ന്​ അഭ്യാസ ​​പ്രകടനം നടത്തുന്നതുമാണ്​ വിഡിയോയിലുള്ളത്​.

ഈ ​പ്രകടനം സുഹൃത്താണ്​ വിഡിയോ ആയി ചിത്രീകരിച്ചത്​. ഇത്​ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ പൊലീസ്​ രംഗത്തു വരികയായിരുന്നു. അഭ്യാസ ​​പ്രകടനം നടത്തുന്നത്​ ജയ്​ ഭാരത്​ കെട്ടിടത്തിന്​ മുകളിൽ വെച്ചാണെന്ന്​ തിരിച്ചറിഞ്ഞതായി പൊലീസ്​ പറഞ്ഞു. സാഹസിക പ്രകടനം നടത്തിയ യുവാവും വിഡിയോ ചിത്രീകരിച്ചവരും ഉൾപ്പെടെ മൂന്ന്​ പേരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർ ഒളിവിലാണെന്നും പൊലീസ്​ കൂട്ടിച്ചേർത്തു.

സാഹസിക സെൽഫികളും വിഡിയോകളും ചിത്രീകരിക്കുന്നതിനിടെ നിരവധി ആളുകളാണ്​ ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽ അപകടത്തിൽപെട്ടത്​​.

Tags:    
News Summary - Mumbai Man Handstands On Ledge Of building, Cops Searching For Him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.