മുംബൈ: മയക്കുമരുന്നിന് അടിമയായ 25 കാരൻ മുത്തശ്ശിയുടെ കഴുത്തറുത്ത് കൊന്ന ശേഷം ശരീരഭാഗങ്ങൾ മുറിച്ച് മുറിയിൽ വിതറി. സംഭവത്തിൽ ക്രിസ്റ്റഫർ ഡയസ് എന്ന യുവാവ് അറസ്റ്റിലായി.
മാതാപിതാക്കൾ ഇസ്രായേലിലായിരുന്നതിനാൽ ഡയസ് എൺപതുകാരിയായ മുത്തശ്ശി റോസിക്കൊപ്പമാണ് താമസിച്ചിരുന്നത്. മയക്കുമരുന്നിന് അടിമയായ ഡയസ് പുനരധിവാസ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ചയാണ് ഇയാൾ തിരിച്ചെത്തിയത്. ചൊവ്വാഴ്ച അർദ്ധരാത്രിയാണ് ഇയാൾ കൃത്യം നടത്തിയത്.
രാത്രി അത്താഴവിരുന്നിന് വീട്ടിലെത്തിയ ബന്ധുവിനോട് ലഹരിക്കടിമയായ ഡയസിനോട് സംസാരിക്കരുതെന്ന് റോസി നിർദേശം നൽകിയിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന.
അർദ്ധരാത്രിയോടെ, ഡയസ് കത്തികൊണ്ട് മുത്തശ്ശിയുടെ കഴുത്തറുത്ത് കൊല്ലുകയും ശിരഛേദം ചെയ്ത് ഇസ്രായേലിൽ നിന്നും സന്ദർശനത്തിനായി ഗോവയിലെത്തിയ പിതാവിനെ വിളിച്ച് കൊലപാതകം ഏറ്റുപറയുമായിരുന്നു.
ഉടൻ തന്നെ മുംബൈയിലെ വസതിയിലെത്തിയ ഇയാൾ രക്തത്തിൽ കുളിച്ചുനിൽക്കുന്ന ഡയസിനെയാണ് കണ്ടത്. തുടർന്ന് രാവിലെ 10.15 ഓടെ അയൽക്കാർ സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു.
കൊലപാതകം ഉൾപ്പെടെയുള്ള വിവിധ കുറ്റങ്ങൾ ചുമത്തി ഡയസിനെ െപാലീസ് അറസ്റ്റു ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.