മുംബൈ: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒമ്പത് വർഷം തികയുന്നു. എ.ടി.എസ് മേധാവി ഹേമന്ത് കർകരെ, എ.സി.പി അശോക് കാംതെ, എൻ.എസ്.ജി കമാൻേഡാ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ എന്നിവരും 29 വിദേശികളും ഉൾപ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്. ലിയൊപോൾഡ് കഫെ, താജ്, ഒബ്റോയ് ഹോട്ടലുകൾ, ജൂതകേന്ദ്രമായ നരിമാൻ ഹൗസ്, സി.എസ്.ടി റെയിൽേവ സ്റ്റേഷൻ, കാമ ഹോസ്പിറ്റൽ എന്നിവിടങ്ങളിലായിരുന്നു ആക്രമണം. മഡ്ഗാവ്, വിലെപാർലെ എന്നിവിടങ്ങളിലെ ടാക്സികാറുകളിലും സ്ഫോടനം നടന്നു. ആക്രമണകാരികളിൽ പത്തിൽ ഒമ്പത് പേരെയും സൈന്യം വെടിവെച്ചുകൊന്നു. പിടിയിലായ ഏക പ്രതി കസബിനെ വിചാരണക്ക് ശേഷം 2012ൽ തൂക്കിക്കൊന്നു.
ആക്രമണത്തിനുപിന്നിൽ പാകിസ്താനും ലശ്കറെ ത്വയ്യിബ എന്ന ഭീകരസംഘടനയുമാണ് എന്നായിരുന്നു ഇന്ത്യയുടെ ആരോപണം. ഭീകരാക്രമണത്തിെൻറ സൂത്രധാരനെന്ന് സംശയിക്കുന്ന ഹാഫിസ് സയീദിനെ പാകിസ്താൻ കഴിഞ്ഞദിവസം വീട്ടുതടങ്കലിൽനിന്ന് മോചിപ്പിച്ചതിനെതിരെ ഇന്ത്യ രൂക്ഷവിമർശനവും നടത്തിയിട്ടുണ്ട്. ഭീകരാക്രമണം നടന്ന പ്രദേശങ്ങൾ ഇന്ന് ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. വിദേശികളും മറുനാടുകളിൽ നിന്നുള്ളവരും ഭീകരാക്രമണം നടന്ന സ്ഥലങ്ങൾ സന്ദർശിക്കാനെത്തുന്നു. വിനോദസഞ്ചാരികൾ ഇത്തരം കേന്ദ്രങ്ങൾ കാണിക്കാൻ ആവശ്യപ്പെട്ടുതുടങ്ങിയതോടെ ട്രാവൽ സ്ഥാപനങ്ങൾ അവരുടെ ലിസ്റ്റിൽ ഇൗ സ്ഥലങ്ങളും ഉൾപ്പെടുത്തി. ഭീകരർ ബോട്ടിൽ വന്നിറങ്ങിയ മുക്കുവപ്രദേശത്തെ ബുധ്വാർ പാർക്കാണ് വിനോദ സഞ്ചാരികൾ അന്വേഷിച്ചെത്തുന്ന പ്രധാന സ്ഥലം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.