മുംബൈ: സുപ്രധാന വിവരങ്ങളും ഒൗദ്യോഗിക കാര്യങ്ങളുമാണ് പൊലീസ് ട്വിറ്ററിലൂടെ സാധാരണയായി പങ്കുവെക്കുക. ഇതിൽ നിന്നും തീർത്തും വ്യത്യസ്തമാണ് മുംബൈ പൊലീസിെൻറ ട്വീറ്റ്. സ്റ്റേഷനിൽ പരാതി നൽകാനെത്തിയാളുടെ പിറന്നാൾ ആഘോഷിച്ചതിെൻറ ചിത്രങ്ങൾ പങ്കുവെച്ചാണ് മുംബൈ പൊലീസ് വ്യത്യസ്തരാകുന്നത്.
അനീഷ് എന്ന യുവാവാണ്പരാതി ബോധിപ്പിക്കാനായി മുംബൈയിലെ സാകിനക പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യുേമ്പാഴാണ് പരാതിക്കാരെൻറ ജന്മദിനം പൊലീസിെൻറ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ പൊലീസ് മുൻകൈയെടുത്ത് കേക്ക് വാങ്ങി അനീഷിെൻറ ജന്മദിനം ആഘോഷിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.