റിയയുടെ പരാതിയിൽ സുശാന്തിൻെറ സഹോദരിമാർക്കെതിരെ കേസെടുത്ത്​ മുംബൈ പൊലീസ്​


മുംബൈ: ബോളിവുഡ്​ നടൻ സുശാന്ത്​ സിങ്​ രജ്​പുത്തി​െൻറ മരണത്തിൽ താരത്തി​െൻറ സഹോദരിമാര്‍ക്കെതിരേയും ഡോക്ടര്‍ക്കെതിരെയും കേസെടുത്ത്​ മുംബൈ പൊലീസ്​. നടി റിയ ചക്രബര്‍ത്തിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്​ സുശാന്തിന്‍റെ സഹോദരിമാരായ പ്രിയങ്ക സിങ്‌ , മിട്ടു സിങ്, സുശാന്തിനെ ചികിത്സിച്ചിരുന്ന റാം മനോഹർ ലോഹ്യ ആശുപത്രിയിലെ ഡോ.തരുൺ കുമാർ എന്നിവർക്കെതിരെ ബാന്ദ്ര പൊലീസ്​ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ആത്മഹത്യപ്രേരണ, വഞ്ചന, വ്യാജരേഖ ചമക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് എഫ്.ഐ.ആ‍ർ. സുശാന്തിന്​ ​നിരോധിക്കപ്പെട്ട മരുന്നുകൾ തെറ്റായ അളവിൽ നൽകിയിരുന്നുവെന്നും എഫ്​.ഐ.ആറിൽ പറയുന്നു. ബാന്ദ്ര പൊലീസ്​ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്ത ശേഷം കേസ് സി.ബി.ഐക്ക്​ കൈമാറിയതായി പൊലീസ്​ വക്താവ്​ അറിയിച്ചു.

നിലവിൽ നടൻ സുശാന്തി​െൻറ മരണവുമായി ബന്ധപ്പെട്ട് കേസന്വേഷണം പിന്നീട്​ വൻ ലഹരി മരുന്ന്​ ഇടപാട്​ പുറത്തുകൊണ്ടുവന്നിരുന്നു. ലഹരിമരുന്ന് കേസിൽ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ റിയയുടെ സഹോദരൻ ഷോവിക് ചക്രവർത്തി, സുശാന്തിൻെറ മാനേജറായിരുന്ന സാമുവേല്‍ മിറാന്‍ഡ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. മയക്കുമരുന്ന്​ ഇടപാടിൽ എൻ.സി.ബി റിയയെയും തുടർച്ചയായി രണ്ടു ദിവസം ചോദ്യം ചെയ്​തിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.