മുംബൈ: നവംബർ ഒന്നു മുതൽ 15 വരെ മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് മുംബൈ പൊലീസ്. ജീവനും സ്വത്തിനും ഭീഷണിയാകുംവിധം ക്രമസമാധാനനില തകർന്നേക്കുമെന്ന രഹസ്യ വിവരത്തെ തുടർന്നാണ് നടപടി എന്നാണ് റിപ്പോർട്ട്. അഞ്ചിൽ കൂടുതൽ പേർ ഒന്നിച്ചുകൂടാൻ പാടില്ല. എങ്കിലും വിവാഹം, മരണം, തൊഴിലിടം, വ്യാപാരമേഖല എന്നിവിടങ്ങളിൽ ഇത് ബാധകമല്ലെന്ന് ഉത്തരവിൽ പറയുന്നു. അടുത്ത മൂന്നു മുതൽ ഡിസംബർ രണ്ട് വരെ ആയുധം, സ്ഫോടക വസ്തുക്കൾ, കല്ലുകൾ എന്നിവ ശേഖരിക്കുന്നതും കടത്തുന്നതും ആരുടെയെങ്കിലും കോലം പ്രദർശിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
നവംബർ മൂന്നിനാണ് അന്ധേരി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പ്. ഉദ്ധവ് പക്ഷത്ത് അന്തരിച്ച എം.എൽ.എയുടെ വിധവ രുതുജ ലഡ്കെ മത്സരിക്കുന്നതിനാൽ ബി.ജെ.പി പിന്മാറിയെങ്കിലും സ്വതന്ത്ര സ്ഥാനാർഥികൾ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.