മിണ്ടാ പ്രാണികളും ചിലപ്പോൾ മനുഷ്യന് ചെയ്യാൻ കഴിയുന്നതിനേക്കാൾ വലിയ ഉപകാരങ്ങൾ ചെയ്യാൻ കഴിയും എന്നതിന്‍റെ തെളിവാണ് തെരുവിലെ കുറേ പൂച്ചകൾ. തുണിയിൽ പൊതിഞ്ഞ് മരണത്തിന്‍റെ വക്കിലെത്തിയ ഒരു ചോര കുഞ്ഞിന് ജീവൻ തിരിച്ചു കിട്ടിയതിന് കാരണക്കാർ ഇപ്പോൾ ആ പൂച്ചകളാണ്.
മുംബൈയിലെ പന്ത്നഗറിലാണ് സംഭവം. അഴുക്കുചാലിന് സമീപം പൂച്ചകൾ കൂട്ടംകൂടി കരയുന്നത് കണ്ട പ്രദേശവാസികളാണ് ആദ്യം അവിടേക്ക് ശ്രദ്ധിക്കുന്നത്. പൂച്ചകളുടെ കൂട്ടക്കരച്ചിൽ സംബന്ധിച്ച് നാട്ടുകാർ പന്ത്നഗർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസാണ് തുണിയിൽ പൊതിഞ്ഞ നിലയിൽ ചോര കുഞ്ഞിനെ കണ്ടെത്തിയത്.
നഗരത്തിലെ ക്രൈം ഹോട്ട്‌സ്‌പോട്ടുകളിൽ പട്രോളിംഗ് നടത്തുന്ന മുംബൈ പൊലീസിന്‍റെ നിർഭയ സ്‌ക്വാഡ് ആണ് സംഭവസ്ഥലത്തെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. രാജവാഡിയിലെ ആശുപത്രിയിലെത്തിച്ച കുഞ്ഞ് സുഖം പ്രാപിച്ച് വരുന്നതായി പൊലീസ് അറിയിച്ചു. കുഞ്ഞിനെയും എടുത്ത് പൊലീസുകാർ നിൽക്കുന്ന ചിത്രവും മുംബൈ പൊലീസ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കുഞ്ഞിന്‍റെ മാതാപിതാക്കളെ കുറിച്ചോ ഇവിടെ ഉപേക്ഷിച്ചവരെ കുറിച്ചോ കൂ2ുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.