മുംബൈ ഭീകരാക്രമണം: പുനരന്വേഷണ ആവശ്യം പാകിസ്​താൻ തള്ളി

ലാഹോർ: 2008ലെ മുംബൈ ഭീകരാക്രമണക്കേസിൽ   പുനരന്വേഷണം വേണമെന്ന ഇന്ത്യയുടെ  ആവശ്യം പാകിസ്താൻ തള്ളി.    ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസി​െൻറ വിചാരണ അവസാന ഘട്ടത്തിലാണെന്ന്  വ്യക്തമാക്കിയ  പാകിസ്താൻ  സംഭവത്തി​െൻറ ആസൂത്രകനെന്ന് ആരോപിക്കുന്ന  ഹാഫിസ് സഇൗദിനെതിരായി  ഉറച്ച  തെളിവുകൾ  നൽകാൻ ആവശ്യപ്പെട്ടു.

 ഇന്ത്യക്കാരായ 24 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുന്നത്   ഒഴികെ വിചാരണ നടപടികളെല്ലാം ഇതിനകം പൂർത്തിയായിട്ടുണ്ടെന്നും ഇൗ സാഹചര്യത്തിൽ  ഇതേ കേസിൽ വീണ്ടും അന്വേഷണമെന്നത്  സാധ്യമല്ലെന്നും ആഭ്യന്തര വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. കേസ്  തീർപ്പാക്കണമെന്നുണ്ടെങ്കിൽ ഇന്ത്യ  അവരുടെ സാക്ഷികളെ പാകിസ്താനിലേക്ക് അയക്കുകയാണ് വേണ്ടതെന്നും  അദ്ദേഹം പറഞ്ഞു.

 മുംബൈ ഭീകരാക്രമണം കഴിഞ്ഞ് എട്ടുവർഷമായിട്ടും കുറ്റവാളികൾ പാകിസ്താനിൽ വിലസുന്നത് ആശങ്കജനകമാെണന്ന് ഇന്ത്യ വ്യക്തമാക്കി.  
കേസ് പുനരന്വേഷിക്കണെമന്ന ഇന്ത്യയുടെ ആവശ്യം പാകിസ്താൻ തള്ളിയതി​െൻറ പശ്ചാത്തലത്തിലാണ് വിദേശകാര്യ വക്താവ് ഗോപാൽ ബഗ്ലായി ആശങ്ക അറിയിച്ചത്. 166 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തി​െൻറ ഗൂഢാലോചനക്കാരെയും നടത്തിപ്പുകാരെയും പിടികൂടുകയെന്നത് പാകിസ്താ​െൻറ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ആവർത്തിച്ചു.

 

Tags:    
News Summary - mumbai terror attck re-enquiry not possibile pakisthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.