റെയിൽവേയിൽ ജോലി ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ ട്രാക്കിൽ 

മുംബൈ: റെയിൽവേയിൽ ജോലി ആവശ്യപ്പെട്ട് റെയിൽവേ ട്രാക്കിൽ കുത്തിയിരിപ്പ് സമരവുമായി ഉദ്യോഗാർഥികൾ. റിക്രൂട്ട്മെന്‍റ് നടത്തിയിട്ട് നാല് വർഷമായെന്ന് ആരോപിച്ചാണ് ഉദ്യോഗാർഥികൾ രംഗത്തെത്തി‍യത്. പത്ത് പേർ ജോലി ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്തുവെന്നും സമരക്കാർ ആരോപിച്ചു. സമരക്കാരിൽ പലരും റെയിൽവേയുടെ പരീക്ഷ പാസായി ലിസ്റ്റിൽ ഇടം പിടിച്ചവരാണ്. 

സമരത്തെ തുടർന്ന് 30 ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി റയിൽവേ അധികൃതർ അറിയിച്ചു. പിന്നീട് പൊലീസും അധികൃതരമെത്തി ഉദ്യോഗാർഥികളുമായി ചർച്ച നടത്തുകയും സമരം ഒത്തുതീർക്കുകയും ചെയ്തു. 

പിന്നീട് റെയിൽവേ ഗതാഗതം പുന: സ്ഥാപിച്ചതായി അധികൃതർ അറിയിച്ചു. 

Tags:    
News Summary - Mumbai Train Services Crippled as Students Sit on Railway Tracks in Matunga and Dadar Demanding Jobs-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.