യുവതിയെ ടെമ്പോയിൽ വെച്ച് ബലാത്സംഗം ചെയ്തു, സ്വകാര്യഭാഗത്ത് ഇരുമ്പുദണ്ഡ് കയറ്റി

മുംബൈ: യുവതിയെ ടെമ്പോയിൽ വെച്ച് ബലാത്സംഗം ചെയ്ത് ക്രൂരമായി പീഡിപ്പിച്ചതായി പൊലീസ്. സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി പീഡിപ്പിച്ച യുവതി ഇപ്പോൾ ഗുരുതരവാസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഒരു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 45കാരനായി മോഹൻ ചൗഹാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

നഗരത്തിലെ കൈറാനി റോഡിൽ ഒരു സ്ത്രീയെ ഒരാൾ തളളിയിട്ടുപോയതായി പൊലീസ് കൺട്രോൾ റൂമിൽ ഫോൺകോൾ ലഭിച്ചിരുന്നു. പൊലീസ് എത്തുമ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു 34കാരിയായ യുവതി. ഉടൻതന്നെ യുവതിയെ ആശുപത്രിയിൽ എത്തിച്ചു.

റോഡ് വക്കിൽ നിർത്തിയിട്ട ടെമ്പോയിൽ വെച്ച് പ്രതി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ടെമ്പോ പരിശോധിച്ചപ്പോൾ രക്തക്കറ കണ്ടെത്തിയിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. 

Tags:    
News Summary - Mumbai Woman Raped Inside Tempo, Tortured With Iron Rod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.