മുംബൈ: കോവിഡ് മഹാമാരിക്കിടെ മാസ്ക് ധരിക്കാത്തതിന് മുംബൈ സ്വദേശികൾ പിഴയൊടുക്കിയത് 44 കോടി രൂപ. രാജ്യത്ത് കോവിഡ് 19 വ്യാപിച്ചതോടെ പൊതു സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കിയിരുന്നു. മാസ്ക് ധരിച്ചില്ലെങ്കിൽ 200 രൂപയാണ് പിഴ.
ബ്രിഹാൻ മുംബൈ കോർപറേഷൻ പുറത്തുവിട്ട കണക്കുപ്രകാരം ബി.എം.സിക്കും മുംബൈ പൊലീസിനും റെയിൽേവ അധികൃതർക്കും ലഭിച്ച പിഴത്തുകയാണ് 44 കോടി.
പിഴ അടച്ചവരിൽ ഭൂരിഭാഗവും പലതവണ മുന്നറിയിപ്പ് നൽകിയിട്ടും അനുസരിക്കാത്തവരാണെന്നും ബി.എം.സി കൂട്ടിച്ചേർത്തു. മാർച്ച് 20ന് മാത്രം നഗരവാസികൾ മാസ്ക് ധരിക്കാത്തതിൽ പിഴ അടച്ചത് 42 ലക്ഷം രൂപയാണ്.
ലോക്കൽ ട്രെയിനുകളിലും റെയിൽവേ പ്ലാറ്റ്േഫാമുകളിലും ടിക്കറ്റ് കൗണ്ടറുകളിലും മാസ്ക് നിർബന്ധമാക്കിയിരുന്നു. മാസ്ക് ധരിക്കാത്തവർക്കെതിരെ മുംബൈ പൊലീസും പ്രതിദിനം നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള നഗരങ്ങളിലൊന്നാണ് മുംബൈ. പ്രതിദിനം രോഗബാധിതരുടെ എണ്ണം ഇവിടെ കുതിച്ചുയരുകയാണ്. കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കാത്തതാണ് രോഗബാധിതരുടെ എണ്ണം കൂടുന്നതെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.