യു.പിയിൽ വഴിയോര കച്ചവടക്കാരിയുടെ പച്ചക്കറികൾ നദിയിലെറിഞ്ഞ് നഗരസഭ ജീവനക്കാർ -VIDEO

ഉന്നാവോ: ഉപ​ജീവനത്തിനായി പാതയോരത്ത് പച്ചക്കറി വിൽക്കുന്ന സ്ത്രീയോട് കണ്ണിൽചോരയില്ലാത്ത ക്രൂരതയുമായി ഉത്തർപ്രദേശ് ഉന്നാവോയിലെ ഗംഗാഘട്ട് നഗരസഭാ ജീവനക്കാർ. ഇവരുടെ പച്ചക്കറിക്കെട്ടുകൾ കൂട്ടത്തോടെ നദിയിലേക്കെറിഞ്ഞ് നശിപ്പിച്ചു.

മൂന്ന് പിഞ്ചുകുട്ടികളോടൊപ്പം പച്ചക്കറി വിൽക്കുകയായിരുന്ന യുവതിയോടാണ് ഈ ക്രൂരത കാണിച്ചത്. ഗംഗാഘട്ടിലെ പുതിയ പാലത്തിന്റെ ഫുട്പാത്തിൽ നിലത്തിരുന്നായിരുന്നു ഇവർ കച്ചവടം ചെയ്തിരുന്നത്. ഇന്നലെ വൈകീട്ട് ഗതാഗതക്കുരുക്ക് ആരോപിച്ച് ഒരുസംഘം നഗരസഭ ജീവനക്കാർ സ്ഥലത്തെത്തി ഇവരെ ഭീഷണിപ്പെടുത്തുകയും പച്ചക്കറിക്കെട്ടുകൾ ഓരോന്നായി നദിയിലേക്ക് എറിയുകയുമായിരുന്നു. സംഭവംകണ്ട് ഭയവിഹ്വലരായ കുഞ്ഞുങ്ങളെയും ദൃശ്യങ്ങളിൽ കാണാം.

ദൃക്സാക്ഷികളിൽ ഒരാൾ ഇത് വിഡിയോയിൽ പകർത്തി ​സമൂഹമാധ്യമത്തിൽ​ പോസ്റ്റ് ചെയ്തതോടെ വ്യാപക വിമർശനമാണ് ഉയരുന്നത്. റോഡരികിലെ ഇവരുടെ കച്ചവടം ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ടെങ്കിൽ നിയമപ്രകാരം നടപടിയെടുക്കാമെന്നിരിക്കെ, മനുഷ്യത്വമില്ലാത്ത ഇത്തരം ചെയ്തി എന്തിനാണെന്നാണ് ആളുകൾ ചോദിക്കുന്നത്. വിഡിയോ വൈറലായതോടെ മുനിസിപ്പൽ ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി​ പേർ രംഗത്തെത്തി.

Tags:    
News Summary - Municipal Workers Threw Vegetables Of Female Vegetable Seller

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.