ഹൈദരാബാദ്: തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ ഹൈദരാബാദിലെ ചന്ദ്രയാൻഗുട്ട മണ്ഡലത്തിൽ ഒാൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ സ്ഥാനാർഥി അക്ബറുദ്ദീൻ ഉവൈസിക്കെതിരെ സെയ്ദ് ഷെഹ്സാദി എന്ന മുസ്ലിം യുവതിയെ മത്സരിപ്പിക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചു. പാർട്ടി അധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ ഇളയ സഹോദരനും തെലങ്കാനയിലെ എ.െഎ.എം.െഎ.എം നിയമസഭ നേതാവുമാണ് അക്ബറുദ്ദീൻ.
ആർ.എസ്.എസിെൻറ വിദ്യാർഥി വിഭാഗമായ എ.ബി.വി.പിയുടെ നേതാവായ ഷെഹ്സാദി, ആദിലാബാദ് സ്വദേശിനിയാണ്. ഉസ്മാനിയ സർവകലാശാലയിൽനിന്ന് രാഷ്ട്രമീമാംസയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദശകങ്ങളായി ഇൗ മേഖലയിൽനിന്ന് എ.െഎ.എം.െഎ.എം സ്ഥാനാർഥികൾ വിജയിച്ചിട്ടും സാധാരണക്കാരെൻറ ജീവിതത്തിൽ ഒരു മാറ്റവുമുണ്ടായിട്ടില്ലെന്ന് ഷെഹ്സാദി പറഞ്ഞു.
കേന്ദ്ര പദ്ധതികൾ നടപ്പാക്കി ജനക്ഷേമത്തിനായി നിലകൊള്ളാൻ തനിക്കാകും. ബി.ജെ.പി വർഗീയ പാർട്ടിയല്ല. ബി.ജെ.പി മുസ്ലിംകൾക്കെതിരാണെന്നത് തെറ്റിദ്ധാരണയാണ്. സാധാരണ മുസ്ലിംകളെ എ.െഎ.എം.െഎ.എം എങ്ങനെ ചൂഷണം ചെയ്യുന്നുവെന്ന് വ്യക്തമാക്കാൻ ഷെഹ്സാദിക്ക് സാധിക്കുമെന്ന് ബി.ജെ.പി തെലങ്കാന അധ്യക്ഷൻ കെ. ലക്ഷ്മൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.