ലഖ്നോ: ട്രെയിനിൽ യാത്രചെയ്യുകയായിരുന്ന കുടുംബത്തിനുനേരെ ഒരു സംഘം നടത്തിയ ആക്രമണത്തിൽ കുടുംബനാഥനും കുടുംബാംഗങ്ങളായ വയോധികർക്കും കുട്ടികൾക്കും സ്ത്രീകൾക്കും ഗുരുതര പരിക്കേറ്റു. ഷികോബാദ്-കാസ്ഗണ്ഡ് ലോക്കൽ ട്രെയിനിലാണ് അതിക്രമം അരങ്ങേറിയത്. യാത്രക്കാരനായ മുഹമ്മദ് സാക്കിറിനും കുടുംബത്തിനും നേരെയാണ് 35ഒാളം പേർ വരുന്ന സംഘം ഇരുമ്പു വടികൾ ഉപയോഗിച്ച് ആക്രമണം അഴിച്ചുവിട്ടത്.
‘മുസ്ലിംകളാണ്, ഇവരെ കൊല്ലണം’ എന്ന് അലറിവിളിച്ച് നടത്തിയ ആക്രമണത്തിനിടെ സംഘം സ്ത്രീകളുടെ ആഭരണങ്ങൾ കവരുകയും അവരുടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. പരിക്കേറ്റവരിൽ 17കാരനായ ഭിന്നശേഷിക്കാരനുമുണ്ട്. തെൻറ ഉമ്മയെയും സഹോദരിയേയും ഉപദ്രവിച്ച ആക്രമികൾ അവരുടെ സ്വർണാഭരണങ്ങളും മറ്റ് വസ്തുക്കളും കവർച്ച ചെയ്തതായി മുഹമ്മദിെൻറ മകൻ 22കാരനായ അർസാൻ പറഞ്ഞു. അക്രമം തടയാനെത്തിയ മറ്റ് യാത്രക്കാരെയും സംഘം വെറുതെവിട്ടില്ലെന്നും അർസാൻ പറഞ്ഞു. ഒാടുന്ന ട്രെയിനിൽ പിടിച്ചുതൂങ്ങിയ സംഘത്തെ തടയാൻ കോച്ചിെൻറ വാതിലുകളും ജനലുകളും അകത്തുനിന്ന് പൂട്ടിയെങ്കിലും എമർജൻസി വാതിലിലൂെട ഇവർ അകത്തുകടക്കുകയായിരുന്നു.
അടുത്ത സ്റ്റേഷനിൽ ട്രെയിൻ നിർത്തിയ ഉടൻ ചാടിയിറങ്ങിയ ആക്രമികൾ അവിടെ കാത്തുനിന്നിരുന്ന മറ്റൊരു സംഘത്തിെൻറ ബൈക്കിൽ കയറി രക്ഷപ്പെട്ടതായി മുഹമ്മദ് സാക്കിർ പറഞ്ഞു. ആക്രമണത്തിനിടെ പൊലീസിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും തുടർന്ന് ഫാറൂഖാബാദ് ജങ്ഷനിൽ എത്തിയശേഷം അവിടെയുള്ള രാംമനോഹർ ലോഹ്യ ഹോസ്പിറ്റലിൽ ചികിത്സ തേടിയെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിെൻറ പരാതിയിൽ മൂന്ന് േപരെ കസ്റ്റഡിയിലെടുത്ത് ചേദ്യം ചെയ്തുവരുകയാണ്. കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിച്ചുവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.