ഹരിയാനയിൽ മർദനമേറ്റ മുസ്​ലിം കുടുംബത്തിനെതിരെ കേസ്​

ന്യൂഡൽഹി: ഹരിയാനയിൽ മർദനമേറ്റ മുസ്​ലിം കുടുംബത്തിനെതിരെ കേസ്​. മർദനത്തിന്​ നേതൃത്വം നൽകിയ രാജ്​കുമാർ എന്നയാ ളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്​ പൊലീസ്​ കേസെടുത്തിരിക്കുന്നത്​.

വെള്ളിയാഴ്​ചയാണ്​ രാജ്​ കുമാർ പരാതി നൽകിയതെന്ന്​ പൊലീസ്​ അറിയിച്ചു. ആയുധങ്ങൾ ഉപയോഗിച്ച്​ ആക്രമണം നടത്തിയെന്ന വകുപ്പ്​ ചുമത്തിയാണ്​ കുടുംബത്തിനെതിരെ കേസ്​ എടുത്തിരിക്കുന്നത്​. രാജ്​കുമാറിൻെറ തലക്ക്​ പരിക്കേറ്റിട്ടുണ്ടെന്ന്​​ ഡെപ്യൂട്ടി പൊലീസ്​ കമീഷണർ ഹിമാൻഷു ഗാർഗ്​ പറഞ്ഞു.

കഴിഞ്ഞ ഹോളി ദിനത്തിലായിരുന്നു മുസ്​ലിം കുടുംബത്തിന്​ നേരെ ആക്രമണം നടന്നത്​. ആക്രമണത്തിൻെറ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് അക്രമികൾക്കെതിരെ​ പൊലീസ്​ കേസെടുത്തിരുന്നു.

Tags:    
News Summary - Muslim Family Attacked by Mob issue-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.