ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ മുസ്ലിം വിഭാഗത്തെ പാർശ്വവത്കരിക ്കരുതെന്നും അർഹമായ പ്രാതിനിധ്യം നൽകണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് ദേശീയ അധ് യക്ഷൻ രാഹുൽ ഗാന്ധിക്ക് പാർട്ടിയിലെ മുസ്ലിം നേതാക്കളുടെ കത്ത്.
ന്യൂനപക്ഷ വിഭാഗ ത്തിന് സീറ്റ് നിഷേധിച്ച് കോൺഗ്രസിനകത്ത് തങ്ങളെ അന്യവത്കരിക്കുന്നതായി മുൻ എം.എൽ.എമാരായ ആസിഫ് മുഹമ്മദ് ഖാൻ, ശുഹൈബ് ഇഖ്ബാൽ, ഹസൻ അഹ്മദ്, മതിൻ അഹ്മദ് എന്നിവരയച്ച കത്തിൽ പറയുന്നു. ഡൽഹിയിലെ ഏഴ് മണ്ഡലങ്ങളിൽ കോൺഗ്രസ് തീരുമാനിച്ച സ്ഥാനാർഥികളിൽ മുസ്ലിം വിഭാഗത്തിൽനിന്ന് ആരുമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പാർട്ടിയിലെ മുസ്ലിം നേതാക്കൾ കത്തയച്ചത്.
ന്യൂനപക്ഷ വിഭാഗം കൂടുതൽ തിങ്ങിപ്പാർക്കുന്ന മണ്ഡലത്തിൽ പോലും ആ വിഭാഗത്തിലെ സ്ഥാനാർഥിയെ വെക്കാൻ പാർട്ടി തയാറാകുന്നില്ല. ആം ആദ്മി പാർട്ടിയിലും മുസ്ലിം സ്ഥാനാർഥികളില്ല. അതിനാൽ, കോൺഗ്രസ് ഒരാളെ വെക്കുകയാണെങ്കിൽ തീർച്ചയായും വിജയിക്കുമെന്നും കത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.