ന്യൂഡൽഹി: മുസ്ലിംലീഗ് വൈറസ് ആണെന്നും അത് ബാധിച്ചാൽ രക്ഷപ്പെടാനാവില്ലെന്നും ഉത ്തർപ്രദേശ് മുഖ്യമന്ത്രി േയാഗി ആദിത്യനാഥ്. പ്രധാന പ്രതിപക്ഷമായ കോൺഗ്രസിനെ ഈ വൈ റസ് ബാധിച്ചിട്ടുണ്ടെന്നും കോൺഗ്രസ് ജയിച്ചാൽ അത് രാജ്യം മുഴുവൻ പടരുമെന്നും യോഗ ി ആദ്യത്യനാഥ് ട്വീറ്റ് ചെയ്തു. രാഹുലിെൻറ വയനാട് സ്ഥാനാർഥിത്വത്തിന് പിന്നാലെ യാണ് യോഗി ആദ്യത്യനാഥിെൻറ പരാമർശം. രാഷ്്ട്ര വിഭജനത്തിന് കാരണമായ അന്നത്തെ മുസ്ലിംലീഗും ഇന്നത്തെ കേരളത്തിലെ മുസ്ലിംലീഗും ഒന്നാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലായിരുന്നു യോഗിയുടെ ട്വീറ്റ്.
1857ൽ രാജ്യം മംഗൾ പാണ്ഡെയുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ പൊരുതി. എന്നാൽ, പിന്നീട് മുസ്ലിംലീഗ് വൈറസ് വന്ന് രാജ്യത്തെ രണ്ടാക്കി. ആ ഭീഷണി രാജ്യം വീണ്ടും നേരിടുകയാണ് -യോഗി പറഞ്ഞു. വിഭജനത്തിന് കാരണക്കാരായ മുസ്ലിംലീഗുമായാണ് കോൺഗ്രസ് കൂട്ടുകൂടിയതെന്ന് അേദ്ദഹം ഉത്തർപ്രദേശിലെ പ്രചാരണത്തിനിടെ പറഞ്ഞിരുന്നു.
രാഹുൽ ഗാന്ധി വയനാട് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നേരന്ദ്ര മോദിയും വർഗീയ പരാമർശവുമായി രംഗത്തുവന്നിരുന്നു. ഹിന്ദുക്കളെ ഭയന്നാണ് രാഹുൽ വയനാട്ടിലേക്ക് പോയതെന്നായിരുന്നു മോദിയുടെ പരാമർശം.
मुस्लिम लीग एक वायरस है। एक ऐसा वायरस जिससे कोई संक्रमित हो गया तो वो बच नहीं सकता और आज तो मुख्य विपक्षी दल कांग्रेस ही इससे संक्रमित हो चुका है।
— Chowkidar Yogi Adityanath (@myogiadityanath) April 5, 2019
सोचिये अगर ये जीत गए तो क्या होगा ? ये वायरस पूरे देश मे फैल जाएगा।
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.