ഹിന്ദു യുവതിയെ വിവാഹം കഴിക്കാൻ മുസ്​ലിം യുവാവ്​ മതംമാറി, ദമ്പതികൾ പൊലീസ്​ സംരക്ഷണത്തിൽ

യമുന നഗർ (ഹരിയാന): ഹിന്ദു സമുദായത്തിൽപെട്ട കാമുകിയെ വിവാഹം കഴിക്കാൻ മുസ്​ലിമായ 21കാരൻ മതംമാറി. തുടർന്ന്​ ഹൈന്ദവ ആചാരപ്രകാരം ഇരുവരും വിവാഹിതരായെങ്കിലും യ​ുവതിയുടെ വീട്ടുകാർ എതിർത്തതി​െന തുടർന്ന്​ ദമ്പതികൾ പൊലീസ്​ സംരക്ഷണം തേടി ​ൈഹകോടതിയെ സമീപിച്ചു. തങ്ങളു​െട വിവാഹത്തെ എതിർക്കുന്നത്​ ഭരണഘടനയുടെ 21ാം അനുച്ഛേദം അനുവദിക്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിനും ജീവിക്കാനുള്ള അവകാശത്തിനും എതിരാണെന്ന്​ ഇരുവരും ഹരജിയിൽ ചൂണ്ടിക്കാട്ടി.

തുടർന്ന്​ ദമ്പതികൾക്ക്​ പൊലീസ്​ സംരക്ഷണം നൽകാൻ കോടതി നിർദേശിച്ചു. ഇരുവരും നിയമപ്രകാരം വിവാഹിതരായതാണെന്നും അവരെ ജീവിക്കാൻ അനുവദിക്കണമെന്നും പൊലീസ്​ യുവതിയുടെ കുടുംബത്തോട്​ ആവശ്യപ്പെ​ട്ടെങ്കിലും അവർ അംഗീകരിച്ചിട്ടില്ലെന്ന്​ എസ്​.പി അറിയിച്ചു. ലവ്​ ജിഹാദിനെതിരെ നിയമം പാസാക്കുമെന്ന്​ ഹരിയാന ആഭ്യന്തരമന്ത്രി ഈയിടെ പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - Muslim Man Converts, Marries A Hindu In Haryana, Given Police Protection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.