ബംഗളൂരു: മതത്തിെൻറ പേരിൽ ഭരണകൂടംതന്നെ ജനങ്ങളെ ഭിന്നിപ്പിക്കാൻ മുന്നിൽനിൽക്കുേമ്പാൾ തോറ്റുകൊടുക്കാൻ മനസ്സില്ലാതെ മാനവസൗഹൃദത്തിെൻറ നറുമണം ചുറ്റുമുള്ളവരിലേക്ക് പകരുകയാണ് കർണാടക ബംഗളൂരു റൂറൽ ജില്ലയിലെ ഹൊസക്കോെട്ട സ്വദേശി എച്ച്.എം.ജി. ബാഷ.
80 ലക്ഷം മുതൽ ഒരു കോടിവരെ വിലമതിക്കുന്ന 1.5 ഗുണ്ട ഭൂമി (ഏകദേശം മൂന്നേമുക്കാൽ സെൻറ്)യാണ് വളഗരെപുര ഗ്രാമത്തിലെ ഹനുമാൻ ക്ഷേത്രത്തിെൻറ വിപുലീകരണത്തിനായി ബാഷ ദാനം നൽകിയത്. ഇതിന് നന്ദി അറിയിച്ച് ക്ഷേത്രത്തിനു മുന്നിൽ ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ സ്ഥാപിച്ച ഫ്ലക്സ് ബോർഡ് സമൂഹമാധ്യമങ്ങളിൽ വൈറലായി. കാർഗോ ട്രാൻസ്പോർട്ട് ബിസിനസ് നടത്തുകയാണ് ബാഷ.
''എെൻറ ഗ്രാമത്തിൽ ചെറിയ ഹനുമാൻ ക്ഷേത്രത്തിെൻറ വിപുലീകരണത്തിന് സ്ഥലം നൽകാമെന്ന് അറിയിച്ചിരുന്നു. ഒരു ഗുണ്ട സ്ഥലം ചോദിച്ചാണ് അവർ വന്നത്. ഒന്നര ഗുണ്ട സ്ഥലം നൽകാമെന്ന് ഞാൻ അറിയിക്കുകയായിരുന്നു. ക്ഷേത്രത്തിൽ മതിയായ ഇടമില്ലാത്തതിനാൽ വിശ്വാസികൾ ആരാധനക്ക് പ്രയാസപ്പെടുന്നത് കാണാറുണ്ട്. ക്ഷേത്രവിപുലീകരണത്തോടെ ഇൗ പ്രയാസം മാറും...'' -65 കാരനായ ബാഷ പറഞ്ഞു.
സാധാരണ ജനങ്ങൾ ഹിന്ദുക്കളെന്നോ മുസ്ലിംകളെന്നോ വ്യത്യാസം കാണാറില്ല. രാഷ്ട്രീയ നേതാക്കളാണ് അവരുടെ നേട്ടത്തിനായി ജനങ്ങളുടെ മതത്തെ ഉയർത്തിക്കാട്ടുന്നത്. ഇപ്പോൾ പുതിയ തലമുറ വർഗീയ ലൈനിലൂടെയാണ് കൂടുതലും ചിന്തിക്കുന്നത്. 'ലവ് ജിഹാദി'നെക്കുറിച്ചും 'ഗോഹത്യ'യെക്കുറിച്ചുമൊക്കെ നമ്മൾ കേൾക്കുന്നു. രാജ്യം ഇങ്ങനെയാണോ പുരോഗതിയിലേക്കു നീങ്ങുന്നത്? എല്ലാവരും ഒന്നിക്കുകയും രാജ്യത്തിനുവേണ്ടി സ്നേഹിക്കുകമായുമാണ് വേണ്ടത്...'' -അദ്ദേഹം പറഞ്ഞു.
ക്ഷേത്രത്തിനായി ഭൂമി വിട്ടുനൽകിയത് തെൻറ മാത്രം തീരുമാനമല്ലെന്നും വീട്ടിലെ എല്ലാവരുടെയും അനുമതിയുണ്ടെന്നും ബാഷ വ്യക്തമാക്കി. ഒരു കോടി രൂപ ചെലവിൽ ശ്രീ വീരാഞ്ജനേയ സ്വാമി ദേവാലയ സേവ ട്രസ്റ്റാണ് ക്ഷേത്രം വിപുലീകരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.