ന്യൂഡൽഹി: രാജ്യത്ത് ഏകീകൃത വിവാഹമോചന നിയമം കൊണ്ടുവരണമെന്ന ഹരജിക്കെതിരെ ആൾ ഇന്ത്യ മുസ്ലിം പേഴ്സൽ ലോ ബോർഡ് സുപ്രീം കോടതിയിൽ. ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തി നിയമങ്ങൾക്ക് വിരുദ്ധമാണ് ഏകീകൃത വിവാഹമോചന നിയമമെന്ന് ബോർഡ് ഹരജിയിൽ ബോധിപ്പിച്ചു.
ഹിന്ദു വിഭാഗങ്ങളിൽതന്നെ വിവാഹ, വിവാഹ മോചന നിയമങ്ങൾ വ്യത്യസ്തമാണെന്ന് ബോർഡ് ചൂണ്ടിക്കാട്ടി. അവരവരുടെ വിശ്വാസാചരങ്ങൾ പ്രകാരമാണ് ഹിന്ദു സമൂഹത്തിൽതന്നെ ഇത്തരം നിയമങ്ങൾ പ്രാവർത്തികമാക്കുന്നതെന്നും ഹരജിയിൽ വ്യക്തമാക്കി.
എല്ലാ പൗരന്മാർക്കും ഒരേ രീതിയിൽ വിവാഹമോചന നിയമമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായയാണ് സുപ്രീം കോടതിയിൽ ഹരജി നൽകിയത്.
ഹരജിയിൽ കഴിഞ്ഞ ഡിസംബർ 16ന് സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചിരുന്നു. മത, ജാതി, ലിംഗ വിവേചനമില്ലാതെ എല്ലാവർക്കും ഒരുപോലെയുള്ള വിവാഹമോചന നിയമം വേണമെന്നാണ് ഹരജിക്കാരെൻറ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.