ന്യൂഡൽഹി: സ്ത്രീകൾക്ക് പ്രാർഥനക്കും നമസ്കാരത്തിനും പള്ളിയിൽ പ്രവേശിക്കാൻ അന ുവാദമുണ്ടെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡ് സുപ്രീംകോടതിയിൽ വ്യക്തമാക്കി. പു രുഷന്മാരെപോലെ സ്ത്രീകൾക്ക് പള്ളികളിലെ സംഘടിത നമസ്കാരങ്ങൾ നിർബന്ധമില്ല. വീ ടുകളിൽ നമസ്കരിക്കാം. മുസ്ലിം സ്ത്രീകൾക്ക് പള്ളിയിൽ പ്രവേശനം അനുവദിക്കണമെ ന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിക്കുള്ള സത്യവാങ്മൂലത്തിലാണ് വ്യക്തിനിയമ ബോർഡ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇസ്ലാമിക മതഗ്രന്ഥങ്ങളും തത്ത്വങ്ങളും വിശ്വാസവും അനുസരിച്ച് സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശിക്കാനും പ്രാർഥിക്കാനും നമസ്കരിക്കാനും അനുമതിയുണ്ട്. അതിനാൽ അവർക്ക് സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. അത്തരമൊരു സ്വാതന്ത്ര്യത്തിന് അവകാശവുമുണ്ട്. ഇതിനുവിരുദ്ധമായ മതാഭിപ്രായങ്ങളുണ്ടാകാമെങ്കിലും അതേക്കുറിച്ച് തങ്ങൾ പ്രതികരിക്കുന്നിെല്ലന്ന് ബോർഡ് വ്യക്തമാക്കി.
വെള്ളിയാഴ്ചകളിലും അല്ലാതെയും നടക്കുന്ന സംഘടിതനമസ്കാരങ്ങൾ സ്ത്രീകൾക്ക് നിർബന്ധമല്ല. പള്ളികളിൽ പ്രാർഥിക്കുന്നതുവഴിയുള്ള പുണ്യം വീട്ടിൽ നിർവഹിച്ചാൽതന്നെ സ്ത്രീകൾക്ക് ലഭിക്കുമെന്ന് ബോർഡ് വ്യക്തമാക്കി.
പുണെയിലെ യാസ്മിൻ സുബൈർ അഹ്മദ് പീർസാദ - സുബൈർ അഹ്മദ് നസീർ അഹ്മദ് പീർസാദ ദമ്പതികളാണ് മുസ്ലിംസ്ത്രീകൾക്ക് പള്ളിപ്രവേശനത്തിന് അനുമതി തേടി സുപ്രീംകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.